23 C
Iritty, IN
October 31, 2024
  • Home
  • Uncategorized
  • ഹോട്ടൽ പൊട്ടിത്തെറിക്കും; തിരുവനന്തപുരത്ത് ഹോട്ടലിൽ ബോംബ് ഭീഷണി; അന്വേഷണം ആരംഭിച്ച് പൊലീസ്
Uncategorized

ഹോട്ടൽ പൊട്ടിത്തെറിക്കും; തിരുവനന്തപുരത്ത് ഹോട്ടലിൽ ബോംബ് ഭീഷണി; അന്വേഷണം ആരംഭിച്ച് പൊലീസ്

തിരുവനന്തപുരം: വിമാനങ്ങൾക്കും ട്രെയിനുകൾക്കും നേരെ ഉയരുന്ന ബോംബ് ഭീഷണികൾക്ക് പിന്നാലെ തിരുവനന്തപുരത്തെ ഹോട്ടലിന് നേരെയും വ്യാജ ബോംബ് ഭീഷണി. ഹോട്ടൽ ജീവനക്കാരന്റെ ഇ- മെയിലിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. ഇന്ന് വൈകിട്ടായിരുന്നു സംഭവം.

ഹോട്ടലിൽ ബോംബ് വച്ചിട്ടുണ്ടെന്നും നിമിഷങ്ങൾക്കുള്ളിൽ പൊട്ടിത്തെറിക്കുമെന്നായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്. ഇതോടെ ജീവനക്കാരൻ ഹോട്ടൽ അധികൃതരെയും പൊലീസുകാരെയും വിവരം അറിയിച്ചു. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധനകൾ നടത്തി.

സംശയാസ്പദമായ തരത്തിൽ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും വ്യാജ ബോംബ് ഭീഷണിയാണിതെന്നും പൊലീസ് വ്യക്തമാക്കി. ഇ-മെയിൽ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Related posts

ഭൂമാഫിയയെ വാഴാൻ വിടില്ല: മന്ത്രി കെ രാജൻ

Aswathi Kottiyoor

കെഎസ്ആർടിസി ഓൺലൈൻ ബുക്കിം​ഗിൽ വലിയ മാറ്റങ്ങൾ; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

Aswathi Kottiyoor

മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് കോൺഗ്രസിന് ക്ഷണം ലഭിച്ചില്ലെന്ന് ജയറാം രമേശ്

Aswathi Kottiyoor
WordPress Image Lightbox