മെട്രോ നഗരങ്ങളിലാണ് ആകെ അടച്ചുപൂട്ടിയതിൻ്റെ 45 ശതമാനവും പ്രവർത്തിക്കുന്നത്. അഞ്ചര ലക്ഷം രൂപയുടെ ശരാശരി കച്ചവടം നടന്ന 17 ലക്ഷത്തോളം കിരാന സ്റ്റോറുകളാണ് നഷ്ടം സഹിക്കാനാവാതെ പൂട്ടിപ്പോകുന്നത്. ടയർ 1 നഗരങ്ങളിൽ 30 ശതമാനവും ടയർ 2-3 നഗരങ്ങളിലായി 25 ശതമാനവും സ്റ്റോറുകൾ അടച്ചുപൂട്ടി.
ക്വിക് കൊമേഴ്സ് സ്ഥാപനങ്ങളും പ്രവർത്തനം ശക്തമായതോടെ റീടെയ്ൽ കടകളിൽ നേരിട്ടെത്തി സാധനം വാങ്ങിയിരുന്ന ഉപഭോക്താക്കൾ പിൻവലിയുന്നുവെന്നാണ് വിലയിരുത്തൽ. ഉപഭോക്താക്കളെ ആകർഷിക്കാൻ സാധനങ്ങൾ വളരെ കുറഞ്ഞ വിലയ്ക്കാണ് ഓൺലൈൻ സ്റ്റോറുകൾ വിൽക്കുന്നതെന്ന വിമർശനം ആവർത്തിക്കുകയാണ് വ്യാപാരി സംഘടനകൾ.
അതേസമയം കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ഓൺലൈൻ ക്വിക് കൊമ്മേഴ്സ് കമ്പനികളുടെ പ്രവർത്തനം നിരീക്ഷിക്കുന്നുണ്ട്. ആമസോണിനും ഫ്ലിപ്‌കാർട്ടിനുമടക്കം എതിരെയാണ് കോംപറ്റീഷൻ കമ്മീഷൻ്റെ ആദ്യ റിപ്പോർട്ട് നേരത്തെ വന്നത്. മാറിയ സാഹചര്യത്തിൽ ഓൾ ഇന്ത്യ കൺസ്യൂമർ പ്രൊഡക്ട്സ് ഡിസ്ട്രിബ്യൂട്ടേർസ് ഫെഡറേഷൻ പുതിയ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. സൊമാറ്റോയുടെ ബ്ലിങ്കിറ്റ്, സ്വിഗിയുടെ ഇൻസ്റ്റമാർട്,സെപ്റ്റോ തുടങ്ങിയ സ്ഥാപനങ്ങൾക്കെതിരെയാണ് നീക്കം.