26.9 C
Iritty, IN
October 30, 2024
  • Home
  • Uncategorized
  • മേൽപ്പാലത്തിൻ്റെ മതിലിലേക്ക് ബസ് ഇടിച്ചുകയറി; രാജസ്ഥാനിലെ സികാറിൽ 12 മരണം, 30 പേർക്ക് പരിക്ക്
Uncategorized

മേൽപ്പാലത്തിൻ്റെ മതിലിലേക്ക് ബസ് ഇടിച്ചുകയറി; രാജസ്ഥാനിലെ സികാറിൽ 12 മരണം, 30 പേർക്ക് പരിക്ക്

രാജസ്ഥാനിലെ സികാറിൽ ബസപകടത്തിൽ പെട്ട് യാത്രക്കാരടക്കം 12 പേർ മരിച്ചു. 30 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ജയ്പൂറിലെ ആശുപത്രിയിലേക്കും സികാറിലെ എസ്കെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സലസറിൽ ബസ് മേൽപ്പാലത്തിൻ്റെ മതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ലക്ഷ്മൺഗഡിൽ ഒരു വളവിലൂടെ പോകുമ്പോഴാണ് സംഭവമെന്നാണ് വിവരം.

അപകടസമയത്ത് ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. നിയന്ത്രണം വിട്ട ബസ് ഫ്ലൈഓവറിൻ്റെ ചുമരിലേക്ക് ഇടിച്ചുകയറി. ബസിൻ്റെ വലതുഭാഗം പൂർണമായി തകർന്നു. ഡ്രൈവർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ക്രെയിൻ എത്തിച്ച് ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ ആശുപത്രിയിലെത്തിച്ചത്.

Related posts

മദ്യം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചു; യുവാവിനും കൂട്ടുനിന്ന ഭാര്യാമാതാവിനും 27 വർഷം കഠിന തടവ്

Aswathi Kottiyoor

ഓണത്തിന് നാട്ടിലെത്തി മടങ്ങുന്ന പ്രവാസികൾ വലയും; വിമാന ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയായി വർധിപ്പിച്ചു……

Aswathi Kottiyoor

കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്ന സംഭവം; പ്രതി അറസ്റ്റിൽ, കാർ കത്തിച്ചതും ഇയാൾ തന്നെ

Aswathi Kottiyoor
WordPress Image Lightbox