22.3 C
Iritty, IN
October 26, 2024
  • Home
  • Uncategorized
  • ഇംഗ്ലീഷ് മരുന്ന് വാങ്ങുമ്പോൾ ഇക്കാര്യം മറക്കരുത്! രാജ്യത്ത് വിതരണം ചെയ്യുന്ന 49 മരുന്നുകൾ ഗുണനിലവാരമില്ലാത്തവ
Uncategorized

ഇംഗ്ലീഷ് മരുന്ന് വാങ്ങുമ്പോൾ ഇക്കാര്യം മറക്കരുത്! രാജ്യത്ത് വിതരണം ചെയ്യുന്ന 49 മരുന്നുകൾ ഗുണനിലവാരമില്ലാത്തവ

ദില്ലി: രാജ്യത്ത് വിതരണം ചെയ്യുന്ന 49 മരുന്നുകൾ ഗുണനിലവാരമില്ലാത്തതെന്ന് സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ. സെപ്തംബറിൽ 3000 മരുന്നുകളുടെ സാംപിളുകളിൽ നടത്തിയ പരിശോധനയിലാണ് കാൽസ്യം 500, വിറ്റാമിൻ ഡി 3 അടക്കമുള്ള മരുന്നുകൾ ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയത്. ലൈഫ് മാക്സ് കാൻസർ ലാബോറട്ടറീസ് നിർമ്മിക്കുന്ന വൈറ്റമിൻ ഡി 3, കാൽസ്യം 500എംജി ടാബ്ലെറ്റുകളാണ് ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടത്.

വ്യാജ കമ്പനികൾ നിർമ്മിക്കുന്ന് നാല് വ്യാജമരുന്നുകളും സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ കണ്ടെത്തിയിട്ടുണ്ട്. ഗുണനിലവാരം ഉറപ്പിക്കാനാവാത്ത മരുന്നുകളുടെ ബാച്ചുകൾ വിപണിയിൽ നിന്ന് പിൻവലിക്കുന്നതായി സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ വിശദമാക്കി. ഒരു ശതമാനം മരുന്നുകളാണ് ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടതെന്നാണ് സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ മേധാവി രാജീവ് സിംഗ് രഘുവംശി വിശദമാക്കിയത്.

കൂടുതൽ കർശനമായ പരിശോധനകളുടെ ഫലമാണ് ഇതെന്നും ഇദ്ദേഹം ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്. ആമാശയത്തിലെ അണുബാധകൾ ചികിത്സിക്കാൻ വ്യാപകമായി ഉപയോഗിക്കുന്ന മരുന്നായ ഹിന്ദുസ്ഥാൻ ആന്റിബയോട്ടിക്സിന്റെ മെട്രോണിഡാസോൾ, റെയിൻബോ ലൈഫ് സയൻസിന്റെ ഡോംപെരിഡോൺ ടാബ്ലെറ്റുകൾ, പുഷ്കർ ഫാർമയുടെ ഓക്സിടോസിൽ ഇൻജക്ഷൻ എന്നിവയെക്കുറിച്ചും ഗുണനിലവാര പരിശോധനയിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സ്വിസ് ബയോടെക് പാരൻറെലാരൽസിന്റെ മെറ്റ്ഫോർമിൻ, ആൽക്കെം ലാബിന്റെ പാൻ 40, കർണാടക ആന്റി ബയോട്ടിക്സിന്റെ പാരസെറ്റാമോൾ ടാബ്ലെറ്റ് എന്നിവയ്ക്കെതിരെയും ഗുണനിലവാര പരിശോധനയിൽ പരാമർശങ്ങളുണ്ട്. പ്രതിമാസ പരിശോധനയുടെ ഭാഗമായി കഴിഞ്ഞ മാസം നടന്ന പരിശോധനയിൽ 53ഓളം മരുന്നുകളാണ് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയത്. ഇതിലും കാൽസ്യം, വിറ്റാമിൻ ഡി3 സപ്ലിമെൻ്റുകൾ ഉൾപ്പെട്ടിരുന്നു.

Related posts

വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന മിനി എസ്കവേറ്റർ കത്തി നശിച്ചു

Aswathi Kottiyoor

ജനങ്ങളുടെ മനോഭാവം മനസിലാക്കാനായില്ല; എസ്എൻഡിപി, എസ്‌ഡിപിഐ നിലപാടുകളും തിരിച്ചടിച്ചു: എംവി ഗോവിന്ദൻ

Aswathi Kottiyoor

സബ്സിഡി സാധനങ്ങള്‍ ഒന്നുമില്ല; തൃശ്ശൂരില്‍ സപ്ലൈകോ ക്രിസ്മസ് ചന്തയുടെ ഉദ്ഘാടനം മുടങ്ങി

Aswathi Kottiyoor
WordPress Image Lightbox