21.5 C
Iritty, IN
October 27, 2024
  • Home
  • Uncategorized
  • മരം മുറിയ്ക്കുന്നതിനിടെ മരക്കൊമ്പ് തെറിച്ച് തലയിൽ ഇടിച്ചു; ഡ്രൈവർക്ക് ദാരുണാന്ത്യം
Uncategorized

മരം മുറിയ്ക്കുന്നതിനിടെ മരക്കൊമ്പ് തെറിച്ച് തലയിൽ ഇടിച്ചു; ഡ്രൈവർക്ക് ദാരുണാന്ത്യം

ചേർത്തല : മരം മുറിക്കുന്നതിനിടയിൽ മരക്കൊമ്പ് തെറിച്ച് തലയിൽ ഇടിച്ച് മരം വെട്ടുകാരുടെ സഹായിയും ഡ്രൈവറുമായ ആൾ മരിച്ചു. ചേർത്തല നഗരസഭ എട്ടാം വാർഡ് വട്ടക്കാട്ട് പരേതനായ പരമേശ്വരന്റെ മകൻ ഹരികുമാർ (മധു – 50) ആണ് മരിച്ചത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു സംഭവം. ശവേശേരി വിഷുണു ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. പരിക്കേറ്റ ഹരി കുമാറിനെ ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം വീട്ടുവളപ്പിൽ നടന്നു. ഭാര്യ – ജോസ്ന , മകൻ – ശരൺ കൃഷ്ണ.

Related posts

കൊവിഡിന്റെ പുതിയ വകഭേദം; ഒമിക്രോണിന്റെ പുതിയ ഉപവകഭേദമായ EG.5.1 പടരുന്നു

Aswathi Kottiyoor

നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡിലെ ഹാഷ് വാല്യൂ മാറിയ സംഭവം; അതിജീവിത നൽകിയ ഹർജിയില്‍ നിര്‍ണായക വിധി ഇന്ന്

Aswathi Kottiyoor

വീട്ടിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം; അക്യുപങ്ചർ ചികിത്സ നടത്തിയ ഷിഹാബുദ്ദീൻ കസ്റ്റഡിയിൽ

Aswathi Kottiyoor
WordPress Image Lightbox