32.5 C
Iritty, IN
October 26, 2024
  • Home
  • Uncategorized
  • പേരാവൂരിലെ 108 ആമ്പുലൻസ് ഡ്രൈവറെ അകാരണമായി സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ച ആമ്പുലൻസ് ജീവനക്കാർ പ്രത്യക്ഷ സമരത്തിലേക്ക്
Uncategorized

പേരാവൂരിലെ 108 ആമ്പുലൻസ് ഡ്രൈവറെ അകാരണമായി സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ച ആമ്പുലൻസ് ജീവനക്കാർ പ്രത്യക്ഷ സമരത്തിലേക്ക്

പേരാവൂർ: പേരാവൂരിലെ 108 ആമ്പുലൻസ് ഡ്രൈവറെ അകാരണമായി സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ച ആമ്പുലൻസ് ജീവനക്കാർ പ്രത്യക്ഷ സമരത്തിലേക്ക്. ഗർഭിണിയായ അമ്മയെയും കുഞ്ഞിനെയും അടിയന്തര സാഹചര്യത്തിൽ രക്ഷപ്പെടുത്തിയ പേരാവൂരിലെ 108 ആമ്പുലൻസ് ഡ്രൈവർ എ. പി. ധനേഷിനെ സ്ഥലം മാറ്റുകയും പിന്നീട് ജോലിയിൽ നിന്നും പിരിച്ച് വിടുകയും ചെയ്ത സാഹചര്യത്തിലാണ് ജീവനക്കാർ സമരം തുടങ്ങിയത്. കണ്ണൂർ പ്രോഗ്രാം മാനേജർ അഭിജിത്തിന്റെ അന്യായമായ നടപടിയിൽ പ്രതിഷേധിച്ചാണ് ഇന്നലെ രാവിലെ എട്ട് മുതൽ പേരാവൂരിലെ 108 ആമ്പുലൻസ് ജീവനക്കാർ പണിമുടക്കുന്നത്. സമരത്തെത്തുടർന്ന് മറ്റൊരിടത്ത് നിന്ന് പേരാവൂരിലെത്തിച്ച 108 ആമ്പുലൻസ് പേരാവൂരിലെ ജീവനക്കാർ തടയുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസം അമ്മയെയും കുഞ്ഞിനെയും

കണ്ണൂരിലെ സ്വകാര്യ ആസ്‌പത്രിയിൽ ധനേഷ് എത്തിക്കുകയും ഇരുവരുടെയും ജീവൻ രക്ഷിക്കുകയും ചെയ്തിരുന്നു. സ്വകാര്യ ആസ്പത്രി അവരുടെ കച്ചവട താത്പര്യാർത്ഥം 108 ആമ്പുലൻസ് ജീവനക്കാരെ പേരാവൂരിലെ ആസ്‌പത്രിലെത്തി മെമെന്റോ നല്‌കി ആദരിക്കുകയും ചെയ്തിരുന്നു. ഇതാണ് ജോലിയിൽ നിന്ന് പിരിച്ചു വിടാൻ കാരണമെന്ന് ധനേഷ് പറയുന്നു. 108 ആമ്പുലൻസ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന സെക്രട്ടറിയും പേരാവൂർ നാല്പാടി സി. പി. എം ബ്രാഞ്ച് സെക്രട്ടറിയുമാണ് എ.പി .ധനേഷ്. സ്വകാര്യ ആസ്പത്രി പേരാവൂർ താലൂക്കാസ്പത്രിയിൽ സംഘടിപ്പിച്ച ആദരവ് ചടങ്ങിലേക്ക് താലൂക്കാസ്പത്രി ജീവനക്കാരാണ് ക്ഷണിച്ചതെന്ന് ധനേഷ് പറഞ്ഞു. ഇതിന്റെ പേരിലാണ് 108 ആമ്പുലൻസ്

Related posts

തമിഴ് നാട്ടിൽ ഹിന്ദി ഭാഷാ മാസാചരണത്തിനെതിരെ പ്രതിഷേധം; ​ഗവർണർക്ക് ​’ഗോ ബാക്ക്’, മോദിക്ക് കത്തയച്ച് സ്റ്റാലിൻ

Aswathi Kottiyoor

എല്ലാ ശനിയാഴ്ചയും ഈ മൃ​ഗശാലയിൽ കടുവകൾക്ക് ഉപവാസമാണ്, കാരണമറിയാമോ?

Aswathi Kottiyoor

മമ്പറം സ്വദേശിനിയെ ബെംഗളൂരുവിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.

Aswathi Kottiyoor
WordPress Image Lightbox