21.2 C
Iritty, IN
November 11, 2024
  • Home
  • Uncategorized
  • നായകന്‍ ടൊവിനോ; ‘നരിവേട്ട’ രണ്ടാം ഷെഡ്യൂളിന് വയനാട്ടില്‍ തുടക്കം
Uncategorized

നായകന്‍ ടൊവിനോ; ‘നരിവേട്ട’ രണ്ടാം ഷെഡ്യൂളിന് വയനാട്ടില്‍ തുടക്കം

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന നരിവേട്ട എന്ന സിനിമയുടെ രണ്ടാം ഘട്ട ചിത്രീകരണത്തിന് ഇന്ന് വയനാട്ടില്‍ തുടക്കമായി. ഇന്ത്യന്‍ സിനിമാ കമ്പനിയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസ്സൻ എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. എൻ എം ബാദുഷയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ജൂലൈയിലാണ് ഈ സിനിമയുടെ ചിത്രീകരണം കുട്ടനാട്ടിൽ ആരംഭിച്ചത്. കുട്ടനാട്, ചങ്ങനാശ്ശേരി, കോട്ടയം ഭാഗങ്ങളിലായിട്ടാണ് ആദ്യഘട്ട ചിത്രീകരണം പൂർത്തിയാക്കിയത്.

പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ചേരനും സുരാജ് വെഞ്ഞാറമൂടുമാണ് ഈ ചിത്രത്തിലെ മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിരവധി സാമൂഹ്യ പ്രശ്നങ്ങൾ വിശകലനം ചെയ്യുന്ന ഈ ചിത്രം വിശാലമായ ക്യാൻവാസിൽ വലിയ മുതൽമുടക്കോടെ യാണ് അവതരിപ്പിക്കുന്നത്. വ്യക്തി ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും ഏറെ പ്രതിബദ്ധതയുള്ള വർഗീസ് എന്ന ഒരു പൊലീസ് കോൺസ്റ്റബിളിൻ്റെ ജീവിതത്തിലെ സംഘർഷങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. പ്രിയംവദ കൃഷ്ണയാണ് നായിക. ആര്യ സലിം, റിനി ഉദയകുമാർ, സുധി കോഴിക്കോട്, പ്രശാന്ത് മാധവൻ, എൻ എം ബാദുഷ എന്നിവരും എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവർക്കൊപ്പം നിരവധി താരങ്ങളും പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്.

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ അബിൻ ജോസഫിൻ്റേതാണു തിരക്കഥ. സംഗീതം ജെയ്ക്ക് ബിജോയ്സ്, ഛായാഗ്രഹണം വിജയ്, എഡിറ്റിംഗ് ഷമീർ മുഹമ്മദ്, കലാസംവിധാനം ബാവ, മേക്കപ്പ് അമൽ, കോസ്റ്റ്യൂം ഡിസൈൻ അരുൺ മനോഹർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ രതീഷ് കുമാർ, പ്രൊജക്റ്റ് ഡിസൈനർ ഷെമി, പ്രൊഡക്ഷൻ മാനേജേഴ്സ് റിയാസ് പട്ടാമ്പി, വിനയ് ചന്ദ്രൻ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് സക്കീർ ഹുസൈൻ, പ്രൊഡക്ഷൻ കൺട്രോളർ ജിനു പി കെ, പിആര്‍ഒ വാഴൂർ ജോസ്, ഫോട്ടോ ശ്രീരാജ്.

Related posts

ഫ്ലാസ്കിൽ നിന്നും വെള്ളം കുടിച്ചു, തുടർന്ന് ബോധര​ഹിതരായി; ട്രെയിനിൽ ദമ്പതികളെ ബോധം കെടുത്തി കവർച്ച

Aswathi Kottiyoor

വയനാട് ദുരന്തം: കാണാതായവരെ കണ്ടെത്താൻ സഹായം തേടി പൊലീസ്; അടിയന്തരമായി മുങ്ങൽ വിദഗ്ദ്ധരുടെ സേവനം വേണം

Aswathi Kottiyoor

ഭൂമിക്കടിയിലെ രഹസ്യ അറ തുറപ്പിച്ച് എക്സൈസ്; പിടിച്ചെടുത്ത് 275 കുപ്പി മാഹി മദ്യം, കടത്തിയിരുന്നത് സ്കൂട്ടറിൽ

Aswathi Kottiyoor
WordPress Image Lightbox