24 C
Iritty, IN
October 23, 2024
  • Home
  • Uncategorized
  • പുന്നപ്ര പുറം കടലിൽ മീൻ പിടിത്തത്തിനിടെ വള്ളത്തിൽ തലയടിച്ചു വീണു, ചികിത്സയിൽ കഴിഞ്ഞ മത്സ്യ തൊഴിലാളി മരിച്ചു
Uncategorized

പുന്നപ്ര പുറം കടലിൽ മീൻ പിടിത്തത്തിനിടെ വള്ളത്തിൽ തലയടിച്ചു വീണു, ചികിത്സയിൽ കഴിഞ്ഞ മത്സ്യ തൊഴിലാളി മരിച്ചു

അമ്പലപ്പുഴ: മീൻപിടുത്ത ജോലിക്കിടെ വള്ളത്തിൽ തലയടിച്ചു വീണ് ചികിത്സയിൽ കഴിഞ്ഞ മത്സ്യ തൊഴിലാളി മരിച്ചു. അമ്പലപ്പുഴ കോമന വെളിയിൽ വീട്ടിൽ സുധാകരൻ (66) ആണ് മരിച്ചത്. തിങ്കൾ രാവിലെ 8.30 ന് ഓം ശക്തി എന്ന മത്സ്യബന്ധന വള്ളത്തിൻ്റെ കാരിയർ വള്ളത്തിലെ പണിക്കിടെ പുന്നപ്ര പുറം കടലിലായിരുന്നു അപകടം.

ഉടൻ സഹപ്രവർത്തകർ ചേർന്ന് സുധാകരനെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും തലക്ക് ഗുരുതര പരിക്ക് ഏറ്റതിനാൽ പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിൽ കഴിയവേ ബുധൻ പകൽ 2ഓടെ മരിച്ചു. സംസ്കാരം വ്യാഴം വൈകിട്ട് 4 ന്. ഭാര്യ: സതി. മക്കൾ: കണ്ണൻ,കാർത്തിക.

അതേസമയം കേരളത്തിൽ വീണ്ടും അതിശക്ത മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. ദിവസങ്ങൾക്ക് ശേഷം കാലാവസ്ഥ വകുപ്പ് കേരളത്തിൽ വീണ്ടും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് രാത്രി പുറത്തിറക്കിയ അറിയിപ്പിൽ 4 ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് അതിശക്ത മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Related posts

കേരളത്തിൽ വേനൽമഴയുടെ ഒളിച്ചുകളി; കണ്ണൂരിനു തുള്ളി പോലുമില്ല, പത്തനംതിട്ടയ്ക്ക് സമൃദ്ധി

Aswathi Kottiyoor

നെറ്റ്ഫ്ലിക്സിന്‍റെ ഡോക്യുമെന്‍ററി സീരിസ് പ്രേക്ഷേപണം ചെയ്യരുത്; സിബിഐ കോടതിയില്‍

Aswathi Kottiyoor

16കാരനെ കൊലപ്പെടുത്തിയത് ട്യൂഷൻ ടീച്ചറുടെ കാമുകൻ, കേസ് വഴിതിരിക്കാൻ ‘അല്ലാഹു അക്ബർ’ കത്ത്, കാരണം തേടി പൊലീസ്

Aswathi Kottiyoor
WordPress Image Lightbox