26.9 C
Iritty, IN
October 23, 2024
  • Home
  • Uncategorized
  • എംഎം ലോറൻസിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കാൻ അനുമതി തേടിയുള്ള ഹർജി: ഹൈക്കോടതി വിധി ഇന്ന്
Uncategorized

എംഎം ലോറൻസിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കാൻ അനുമതി തേടിയുള്ള ഹർജി: ഹൈക്കോടതി വിധി ഇന്ന്


കൊച്ചി: സിപിഐഎം മുതിർന്ന നേതാവ് എം
എം ലോറൻസിൻ്റെ മൃതദേഹം മതാചാര പ്രകാരം സംസ്കരിക്കാൻ അനുമതി തേടി നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. എം എം ലോറൻസിൻ്റെ മൂന്ന് മക്കളിൽ ഒരാളായ ആശ ലോറൻസ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് വിജി അരുൺ അധ്യക്ഷനായ സിംഗിൾ ബെഞ്ച് വിധി പറയുക.

മൃതദേഹം എംബാം ചെയ്‌ത്‌ സൂക്ഷിക്കാനും പഠനാവശ്യത്തിനുമായി ഏറ്റെടുക്കാനുമുള്ള കളമശ്ശേരി മെഡിക്കൽ കോളേജിൻ്റെ തീരുമാനം റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കാൻ വിട്ടുനൽകിയില്ലെങ്കിൽ എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിക്ക് പഠനാവശ്യത്തിനായി ഉപയോഗിക്കാനാകും. ആശ ലോറൻസിനെ അനുകൂലിച്ചാണ് മറ്റൊരു മകളായ സുജാത ബോബനും ഹൈക്കോടതിയിൽ നിലപാട് സ്വീകരിച്ചത്. എന്നാൽ മൃതദേഹം പഠനാവശ്യത്തിനായി വിട്ടുനൽകണമെന്ന് എംഎം ലോറൻസ് അറിയിച്ചിരുന്നുവെന്നും ഇത് കേട്ടതിന് മതിയായ സാക്ഷികളുണ്ടെന്നുമാണ് എംഎൽ സജീവൻ ഹൈക്കോടതിയെ അറിയിച്ചത്.

ഹർജിയിൽ അന്തിമ തീരുമാനമെടുക്കുന്നതുവരെ എം എം ലോറൻസിൻ്റെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കണമെന്നാണ് സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. എം എം ലോറൻസിന്റെ മരണത്തിന് പിന്നാലെയാണ് ആവശ്യവുമായി മകൾ ആശ രംഗത്തെത്തിയത്. പിന്നാലെ മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ ഉൾപ്പടെ നാടകീയ സംഭവങ്ങളായിരുന്നു അരങ്ങേറിയത്.

Related posts

ഖത്തറിൽ മോചനം കാത്ത് ഇന്ത്യൻ മുൻ നാവികർ; വധശിക്ഷയിൽ ഇളവിനായി ശ്രമം ആരംഭിച്ച് ഇന്ത്യ, പ്രധാനമന്ത്രി ഇടപെടും

Aswathi Kottiyoor

കോവളം എംഎൽഎയുടെ കാർ ഡിവൈഡറിൽ ഇടിച്ച് കയറി; അപകടം ഇന്ന് പുലർച്ചെ, ഒരാൾക്ക് പരിക്ക്

Aswathi Kottiyoor

എഡിജിപി എം.ആർ അജിത്ത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു; സുജിത് ദാസിനെതിരെയും അന്വേഷണം

Aswathi Kottiyoor
WordPress Image Lightbox