23.6 C
Iritty, IN
October 22, 2024
  • Home
  • Uncategorized
  • മേയർ-കെഎസ്ആർടിസി ഡ്രൈവർ തര്‍ക്കം; സച്ചിൻദേവിനും ആര്യക്കും ക്ലീൻചിറ്റ്, അതിക്രമിച്ച് കയറിയിട്ടില്ലെന്ന് പൊലീസ്
Uncategorized

മേയർ-കെഎസ്ആർടിസി ഡ്രൈവർ തര്‍ക്കം; സച്ചിൻദേവിനും ആര്യക്കും ക്ലീൻചിറ്റ്, അതിക്രമിച്ച് കയറിയിട്ടില്ലെന്ന് പൊലീസ്


തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവുമായുള്ള തര്‍ക്കത്തിൽ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് എംഎല്‍എയ്ക്കും ക്ലീൻചിറ്റ് നൽകി പൊലീസിന്‍റെ റിപ്പോര്‍ട്ട്. സച്ചിൻദേവ് എംഎല്‍എ കെഎസ്ആര്‍ടിസി ബസിനുള്ളിൽ അതിക്രമിച്ച് കയറിയിട്ടില്ലെന്ന് കോടതിയിൽ കൊടുത്ത റിപ്പോര്‍ട്ടിൽ പൊലീസ് വ്യക്തമാക്കി.

കണ്ടക്ടര്‍ പറഞ്ഞതിന്‍റെ അടിസ്ഥാനത്തിൽ ഡ്രൈവര്‍ യദു ഹൈഡ്രോളിക് ഡോര്‍ തുറന്നു കൊടുക്കുകയായിരുന്നുവെന്നും പൊലീസ് റിപ്പോര്‍ട്ടിലുണ്ട്. തര്‍ക്കം നടക്കുമ്പോള്‍ മേയറും സച്ചിനും മോശം ഭാഷ ഉപയോഗിച്ചതായി സാക്ഷികള്‍ മൊഴി നല്‍കിയിട്ടില്ലെന്നും പൊലീസ് പറയുന്നു. മേയറും എംഎല്‍എയും അതിക്രമിച്ച് കയറി ചീത്ത വിളിച്ചുവെന്ന ആരോപണവും പൊലീസ് തള്ളി. ഇരുവര്‍ക്കുമെതിരെ യദു ഉന്നയിച്ച ആരോപണങ്ങള്‍ പാടെ തള്ളിക്കൊണ്ടാണ് പൊലീസ് റിപ്പോര്‍ട്ട്.

Related posts

ഫാത്തിമയെ കൊലപ്പെടുത്തിയ പ്രതികളല്ല അന്ന് സാറാമ്മയുടെ ജീവനെടുത്തത്; പട്ടാപ്പകല്‍ ഞെട്ടിക്കുന്ന കൊലപാതകങ്ങള്‍

Aswathi Kottiyoor

പുന്നാട് സ്വദേശിനിയായ വിദ്യാർത്ഥിനി ഖത്തറിൽ മരണപ്പെട്ടു

Aswathi Kottiyoor

ചൈനയെ ഒഴിവാക്കാന്‍ ആപ്പിള്‍; ഐഫോണ്‍ 17 ഇന്ത്യയില്‍ നിര്‍മ്മിച്ചേക്കും

Aswathi Kottiyoor
WordPress Image Lightbox