24.1 C
Iritty, IN
October 21, 2024
  • Home
  • Uncategorized
  • ‘പ്രശാന്തൻ ഇനി സർവ്വീസിൽ വേണ്ട, പിരിച്ചുവിടും; സ്ഥിരപ്പെടുത്താനുള്ള നടപടികളുമായി മുന്നോട്ട് പോകില്ല’; മന്ത്രി വീണാ ജോർജ്
Uncategorized

‘പ്രശാന്തൻ ഇനി സർവ്വീസിൽ വേണ്ട, പിരിച്ചുവിടും; സ്ഥിരപ്പെടുത്താനുള്ള നടപടികളുമായി മുന്നോട്ട് പോകില്ല’; മന്ത്രി വീണാ ജോർജ്

എഡിഎം കെ നവീൻബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ടി വി പ്രശാന്തനെ പരിയാരം മെഡിക്കൽ കോളജിൽ നിന്ന് പിരിച്ചുവിടും. ടി വി പ്രശാന്തൻ സർക്കാർ ജീവനക്കാരനല്ലെന്നും സ്ഥിരപ്പെടുത്താനുള്ള നടപടികളുമായി മുന്നോട്ട് പോകില്ലെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി. പരിയാരം മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ പ്രാഥമിക റിപ്പോർട്ടിൽ തൃപ്തിയില്ലെന്ന് മന്ത്രി പറഞ്ഞു.

ടി വി പ്രശാന്തനെ പിരിച്ചു വിടുന്നതിന് മുൻപുള്ള നടപടികൾ ആരംഭിച്ചുവെന്ന് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. പ്രശാന്തൻ ഇനി സർവ്വീസിൽ വേണ്ടെന്നും പ്രശാന്തൻ ഇനി സർക്കാർ ശമ്പളം വാങ്ങില്ലെന്നും വീണാ ജോർജ് പറഞ്ഞു. നവീൻ ബാബുവിന്റെ കുടുംബത്തിൻ്റെ വേദന നേരിട്ട് അറിയാം. പ്രളയ കാലത്ത് എനിക്ക് ഒപ്പം പ്രവർത്തിച്ച ആളാണ് നവീൻ ബാബു. ‌വക്കാൽ പോലും ജീവിതത്തിൽ ഒരു കള്ളം പറയാത്ത വ്യക്തിയായിരുന്നു അദ്ദേഹമെന്ന് മന്ത്രി വീണാ ജോർജ് പറ‍ഞ്ഞു.

പ്രിൻസിപ്പലിന്റെ റിപ്പോർട്ട് തൃപ്തികരമല്ലാത്തതു കൊണ്ടാണ് നേരിട്ട് അന്വേഷിക്കുന്നത്. ഡിഎംഇയെ താൻ തന്നെ നേരിട്ട് വിളിച്ചെന്ന് മന്ത്രി പറഞ്ഞു. പ്രശാന്തൻ സർക്കാർ ജീവനക്കാരൻ ആകാനുള്ള റെഗുലറൈസ് പ്രക്രിയയുടെ പട്ടികയിൽ ഉള്ള ആളാണ്. സംഭവ ശേഷം ഇതുവരെ ആശുപത്രിയിൽ എത്തിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.

Related posts

സിഐ ഭീഷണിപ്പെടുത്തിയെന്ന് പരാതി; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്

Aswathi Kottiyoor

കുടിവെള്ളത്തിൽ അഴുക്ക്: പരാതിപ്പെട്ട വിദ്യാർഥികളെ പ്രിൻസിപ്പൽ ചേംബറിൽ പൂട്ടിയിട്ടു!.*

Aswathi Kottiyoor

ജൂനിയർ ഡോക്ടർമാർക്ക് മുന്നിൽ മുട്ടുമടക്കി മമത; ബംഗാള്‍ സര്‍ക്കാരില്‍ കൂട്ടനടപടി

Aswathi Kottiyoor
WordPress Image Lightbox