23 C
Iritty, IN
October 17, 2024
  • Home
  • Uncategorized
  • ലോക ട്രെൻഡിംഗായി തിരുവനന്തപുരം; ഈ സഞ്ചാരികൾ ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹിക്കുന്ന ലിസ്റ്റിൽ തലസ്ഥാനവും!
Uncategorized

ലോക ട്രെൻഡിംഗായി തിരുവനന്തപുരം; ഈ സഞ്ചാരികൾ ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹിക്കുന്ന ലിസ്റ്റിൽ തലസ്ഥാനവും!


2025 ലെ ട്രെൻഡിംഗ് ലക്ഷ്യസ്ഥാനങ്ങൾ വെളിപ്പെടുത്തി ജനപ്രിയ ട്രാവൽ സെർച്ച് പ്ലാറ്റ്ഫോമായ സ്‍കൈസ്‍കാനർ. സ്‍കൈസ്‍കാനറിൻ്റെ പുതിയ റിപ്പോർട്ടിൽ അടുത്തവർഷം (2025) ൽ യുകെയിൽ നിന്നുള്ള വിനോദസഞ്ചാരികൾ ഏറ്റവും കൂടുതൽ യാത്ര ചെയ്യാൻ താൽപ്പര്യപ്പെടുന്ന ലോകത്തെ ട്രെൻഡിംഗ് ഡെസ്റ്റിനേഷനുകളിൽ ഒന്നായാണ് തിരുവനന്തപുരം സ്ഥാനം പിടിച്ചിരിക്കുന്നത്. ഓരോ വർഷവും യുകെയിലെയും യുഎസിലെയും വിനോദസഞ്ചാരികളുടെ ഓൺലൈൻ തിരയലുകളെ അടിസ്ഥാനമാക്കി ഏറ്റവും ജനപ്രീതി കൂടിയ ലക്ഷ്യസ്ഥാനങ്ങളുടെ പട്ടിക ഈ പ്ലാറ്റ്ഫോം പ്രസിദ്ധീകരിക്കുന്നു. ഇതിൽ യുകെയിൽ നിന്നുള്ള സഞ്ചാരികൾ ഏറ്റവും കൂടുതൽ തെരഞ്ഞ 10 ഡെസ്റ്റിനേഷനുകളിൽ ഒന്നായാണ് തിരുവനന്തപുരം ഇടം നേടിയത്.

യുകെയിൽ നിന്നുള്ള സഞ്ചാരികളുടെ താൽപ്പര്യം, കൂടുതലായി അറിയപ്പെടാത്തതും ചെലവുകുറഞ്ഞതുമായ ലക്ഷ്യസ്ഥാനങ്ങളിലേക്ക് തിരിയുന്നതായി സ്‌കൈസ്‌കാനറിൻ്റെ ഗവേഷണത്തിൽ കണ്ടെത്തി. ഇറ്റലിയിലെ റെജിയോ കാലാബ്രിയയാണ് യുകെ യാത്രക്കാരുടെ ഏറ്റവും മികച്ച ട്രെൻഡിംഗ് ലക്ഷ്യസ്ഥാനം. ഇങ്ങോട്ടുള്ള തിരയലുകൾ 541 ശതമാനം വർധിച്ചു. അതേസമയം തിരുവനന്തപുരത്തിന് 66 ശതമാനം തെരച്ചിൽ വർദ്ധനവ് ഉണ്ടായി. രണ്ടാംസ്ഥാനത്തുള്ള എസ്റ്റോണിയയിലെ ടാർട്ടുവിന് 294 ശതമാനമാണ് തിരച്ചിൽ വർദ്ധനവ്.

Related posts

ശബരിമല മേല്‍ശാന്തിയായി അബ്രാഹ്മണരെ നിയമിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

Aswathi Kottiyoor

മുൻകോപം മാറ്റാൻ ചികിത്സയ്ക്കെത്തി, ആലപ്പുഴയിൽ യുവതിയെ പീഡിപ്പിച്ച വ്യാജ സിദ്ധൻ പിടിയിൽ

Aswathi Kottiyoor

1,20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ എഞ്ചിനീയർ പിടിയിൽ; വീട്ടിലെ കിടക്കയ്ക്കുള്ളിൽ നിന്ന് കിട്ടിയത് 30 ലക്ഷം

WordPress Image Lightbox