26 C
Iritty, IN
October 17, 2024
  • Home
  • Uncategorized
  • ഭർതൃലൈം​ഗിക പീഡനം കുറ്റകരമാക്കണമെന്ന ഹർജി; സുപ്രീം കോടതി ഇന്ന് മുതൽ വാദം കേൾക്കും
Uncategorized

ഭർതൃലൈം​ഗിക പീഡനം കുറ്റകരമാക്കണമെന്ന ഹർജി; സുപ്രീം കോടതി ഇന്ന് മുതൽ വാദം കേൾക്കും


ദില്ലി: ഭര്‍തൃലൈംഗിക പീഡനം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് മുതൽ വാദം കേൾക്കും. ചീഫ്ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹർജികളിൽ വാദം കേൾക്കുക. പുതിയ ക്രിമിനൽ നിയമങ്ങൾ പ്രകാരം ഭർതൃ ബലാത്സംഗം ക്രിമിനൽ കുറ്റമാക്കേണ്ടെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ നൽകിയിരിക്കുന്നത് സത്യവാങ്മൂലം.

വിഷയം സുപ്രീം കോടതിയുടെ അധികാരപരിധിയിൽ വരുന്നതല്ല എന്നാണ് കേന്ദ്രത്തിന്റെ വാദം. ഇന്ത്യന്‍ ശിക്ഷ നിയമ പ്രകാരം ഭാര്യ നല്‍കുന്ന ബലാത്സംഗ പരാതിയില്‍ ഭര്‍ത്താവിനെ പ്രതി ചേര്‍ക്കാനാകില്ല. ഭര്‍ത്താവിന് ലഭിക്കുന്ന ഈ പരിരക്ഷ റദ്ദാക്കണമെന്നതാണ് ഹര്‍ജിക്കാരുടെ ആവശ്യം. വിഷയത്തിൽ ദില്ലി ഹൈക്കോടതി നേരത്തെ ഭിന്ന വിധി പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്നാണ് കേസ് സുപ്രീംകോടതിയിലെത്തിയത്.

Related posts

ഉരുള്‍പൊട്ടല്‍; വയനാടിന്റെ പുനരധിവാസത്തിനായി പത്ത് കോടി വീതം അനുവദിച്ച് യുപി, ആന്ധ്ര സര്‍ക്കാരുകള്‍

Aswathi Kottiyoor

പുതുപ്പള്ളിയിൽ കനത്ത പോളിങ്; നാല് മണിക്കൂറിൽ 30 ശതമാനം .

Aswathi Kottiyoor

കക്കൂസ് മാലിന്യം പുഴയിലേക്ക് ഒഴുക്കി; മൂന്നാറിൽ ഹോട്ടലും റിസോർട്ടും പൂട്ടിച്ചു, ഒരു ലക്ഷം രൂപ പിഴ ചുമത്തി

Aswathi Kottiyoor
WordPress Image Lightbox