22.3 C
Iritty, IN
October 17, 2024
  • Home
  • Uncategorized
  • ശബരിമല കോ-ഓഡിനേറ്റർ സ്ഥാനത്ത് നിന്ന് അജിത് കുമാറിനെ മാറ്റി, പകരം ചുമതല എസ്. ശ്രീജിത്തിന്
Uncategorized

ശബരിമല കോ-ഓഡിനേറ്റർ സ്ഥാനത്ത് നിന്ന് അജിത് കുമാറിനെ മാറ്റി, പകരം ചുമതല എസ്. ശ്രീജിത്തിന്

Adjp എംആർ അജിത് കുമാറിനെ വീണ്ടും ചുമതലകളിൽ മാറ്റി. ശബരിമല കോ-ഓഡിനേറ്റർ സ്ഥാനത്തുനിന്നാണ് മാറ്റിയത്. പകരം എഡിജിപി എസ്. ശ്രീജിത്താണ് പുതിയ കോർഡിനേറ്റർ.

ശ്രീജിത്ത്‌ മുമ്പും ശബരിമല ചീഫ് പൊലീസ് കോർഡിനേറ്റർ പദവി വഹിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തെ വീണ്ടും കോർഡിനേറ്റർ സ്ഥാനത്തേക്ക് നിയമിച്ചത്. ശബരിമലയിലെയും പരിസരങ്ങളിലെയും സുരക്ഷാക്രമീകരണങ്ങളുടെ ചുമതലയാണ് ചീഫ് പൊലീസ് കോർഡിനേറ്റർക്കുള്ളത്.

നേരത്തെ നടന്ന ശബരിമല അവലോകന യോഗത്തിൽ നിന്നും അജിത് കുമാറിനെ മാറ്റിനിർത്തിയിരുന്നു.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ നിന്നാണ് അജിത് കുമാറിനെ മാറ്റിയത്. ഡിജിപിയും ഇന്റലിജൻ‌സ്, ഹെഡ് ക്വാർട്ടേഴ്സ് എഡിജിപിമാരും ആണ് യോഗത്തിൽ പങ്കെടുത്തത്.മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടാണ് അജിത് കുമാറിനെ ഒഴിവാക്കിയതെന്നായിരുന്നു വിവരം.

Related posts

കൊട്ടിയൂരിൽ എൽകെജി വിദ്യാർത്ഥിനിയെ കടിച്ച ശേഷം ചത്ത തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ച് ആരോഗ്യ വകുപ്പ് .

Aswathi Kottiyoor

വടക്കഞ്ചേരിയിൽ 188.5 കിലോ കഞ്ചാവ് പിടിച്ച കേസ്; പ്രതികൾക്ക് 15 വർഷം തടവും ഒരു ലക്ഷം രൂപ വീതം പിഴയും

തൃശൂരില്‍ സിപിഎം- ബിജെപി ഡീല്‍, സൂത്രധാരന്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് വിഡി സതീശൻ

Aswathi Kottiyoor
WordPress Image Lightbox