27.7 C
Iritty, IN
May 17, 2024
  • Home
  • Uncategorized
  • വടക്കഞ്ചേരിയിൽ 188.5 കിലോ കഞ്ചാവ് പിടിച്ച കേസ്; പ്രതികൾക്ക് 15 വർഷം തടവും ഒരു ലക്ഷം രൂപ വീതം പിഴയും
Uncategorized

വടക്കഞ്ചേരിയിൽ 188.5 കിലോ കഞ്ചാവ് പിടിച്ച കേസ്; പ്രതികൾക്ക് 15 വർഷം തടവും ഒരു ലക്ഷം രൂപ വീതം പിഴയും

പാലക്കാട്: വടക്കഞ്ചേരിയില്‍ 188.5 കിലോ കഞ്ചാവ് പിടിച്ച കേസില്‍ പ്രതികൾക്ക് 15 വർഷം തടവും ഒരു ലക്ഷം രൂപ വീതം പിഴയും. പാലക്കാട് സ്വദേശികളായ ശിവകുമാർ (47), രാജേഷ് (43), തൃശ്ശൂർ സ്വദേശികളായ ഷെറിൻ (36), അമർജിത് (30) എന്നിവർക്കാണ് ശിക്ഷ. പാലക്കാട് ജില്ലാ അഡിഷണൽ സെഷൻ കോടതിയാണ് വിധി പ്രഖ്യാപിച്ചത്.

2022 ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വടക്കഞ്ചേരി മംഗലം പാലത്തിന് സമീപം വെച്ചാണ് കഞ്ചാവ് പിടികൂടിയത്. ആന്ധ്രപ്രദേശിൽ നിന്ന് കാറിൽ കടത്തിക്കൊണ്ട് വന്നതായിരുന്നു. രഹസ്യവിവരത്തെ തുടര്‍ന്നാണ് എക്സൈസ് വിഭാഗം പരിശോധന നടത്തിയത്.

ശിവകുമാറിനെതിരെ നേരത്തേ കഞ്ചാവ് കേസും, സ്വര്‍ണ കവര്‍ച്ചാ കേസുമുള്ളതാണ്. ഷെറിന്‍റെ പേരില്‍ അടിപിടി കേസും രാജേഷിനെതിരെ കഞ്ചാവ് കേസുമുണ്ട്. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ തന്നെയാണ് പ്രതികള്‍.

Related posts

പാൻ കാർഡിലുള്ളത് വെറും നമ്പറല്ല; ഉടമയെ സംബന്ധിക്കുന്ന വിവരങ്ങളുടെ താക്കോൽ, മനസിലാക്കാനുള്ള വഴി ഇതാ

Aswathi Kottiyoor

അജ്മീറിൽ കേരള പൊലീസിന് നേരെ മോഷണക്കേസ് പ്രതികളുടെ വെടിവയ്പ്; 2 പേർ അറസ്റ്റിൽ

Aswathi Kottiyoor

പലതവണ പറഞ്ഞതാണ് ബില്ലടക്കാൻ’, ഒടുവിൽ ഫ്യൂസൂരി കെഎസ്ഇബി; കളക്ടറേറ്റിൽ ഇന്ന് കറന്റ് വന്നേക്കും; കളക്ടർ ഇടപെട്ടു

Aswathi Kottiyoor
WordPress Image Lightbox