23 C
Iritty, IN
October 12, 2024
  • Home
  • Uncategorized
  • ശബരിമലയിൽ വെർച്ചൽ ക്യൂ; അനുവദിക്കില്ലെന്ന് സുരേന്ദ്രൻ; സർക്കാർ തീരുമാനത്തിനെതിരെ സിപിഎം ജില്ലാ കമ്മിറ്റിയും
Uncategorized

ശബരിമലയിൽ വെർച്ചൽ ക്യൂ; അനുവദിക്കില്ലെന്ന് സുരേന്ദ്രൻ; സർക്കാർ തീരുമാനത്തിനെതിരെ സിപിഎം ജില്ലാ കമ്മിറ്റിയും

പത്തനംതിട്ട: ശബരിമല ദർശനത്തിന് വെർച്വൽ ക്യൂ മാത്രമാക്കാനുള്ള തീരുമാനത്തിനെതിരെ ബിജെപി. ബുക്കിങ് ഇല്ലാതെ തന്നെ പ്രവേശിക്കുമെന്നും തടഞ്ഞാൽ ശബരിമലയിൽ പ്രതിഷേധങ്ങൾ ഉണ്ടാകുമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. സ്പോട്ട് ബുക്കിംഗ് വഴി ദർശനം നടത്താൻ സർക്കാർ അനുവദിച്ചില്ലെങ്കിൽ തീർത്ഥാടകർക്കൊപ്പം തങ്ങളുണ്ടാകുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് വേണ്ടന്ന തീരുമാനം സർക്കാർ പിൻവലിക്കണമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയും ആവശ്യപ്പെട്ടു. ഇക്കാര്യം പാർട്ടി സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടുവെന്നും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അറിയിച്ചു. ശബരിമലയിൽ വെര്‍ച്വല്‍ ക്യൂ ബുക്കിങ് മാത്രം ഏര്‍പ്പെടുത്താനുള്ള തീരുമാനം ബിജെപി ഉൾപ്പടെ വീണ്ടും അവസരം മുതലെടുക്കുമെന്നാണ് പാർട്ടി വിലയിരുത്തൽ.

അതേസമയം, സ്പോട്ട് ബുക്കിങ്ങ് അനുവദിക്കില്ലെന്ന ദേവസ്വം ബോർഡ് നിലപാട് ശബരിമലയെ വീണ്ടും സംഘർഷഭരിതമാക്കാനുള്ള ഇടത് സർക്കാരിൻ്റെ ആസൂത്രിത നീക്കമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡൻ്റ് ആർ വി ബാബു പ്രതികരിച്ചു. കഴിഞ്ഞ വർഷത്തേതുപോലെ ശബരിമലയിലെത്തുന്ന ഭക്തർക്ക് ദർശനം നടത്താനാവാതെ മടങ്ങിപ്പോകേണ്ട അവസ്ഥ ഇത്തവണയും ഉണ്ടാകും. ദേവസ്വം ബോർഡിൻ്റേയും സർക്കാരിൻ്റെയും തീരുമാനം ഭക്തരിൽ അടിച്ചേൽപിച്ചാൽ ഹൈന്ദവ സംഘടനകൾ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി രംഗത്ത് വരുമെന്നും ആർ വി ബാബു അറിയിച്ചു.

Related posts

അജിത് കുമാർ വീട് പണിയുന്നത് കവടിയാർ കൊട്ടാരത്തോട് ചേർന്ന്; അണ്ടർഗ്രൗണ്ട് പാർക്കിംഗ് ഏരിയ അടക്കം രണ്ട് നിലകൾ

Aswathi Kottiyoor

അയോധ്യ: കടുത്ത അതൃപ്തിയിൽ മുസ്ലീം ലീ​ഗ്, ചർച്ചയിൽ പങ്കെടുത്തതിൽ ഇന്ത്യ സഖ്യത്തിൽ ഭിന്നത

Aswathi Kottiyoor

ഉപരാഷ്ട്രപതി ശനിയാഴ്ച തിരുവനന്തപുരത്ത്

Aswathi Kottiyoor
WordPress Image Lightbox