24.9 C
Iritty, IN
October 12, 2024
  • Home
  • Uncategorized
  • സിബിഐ, ഇഡി ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് വ്യാജ കോള്‍; വിര്‍ച്വല്‍ കസ്റ്റഡിയിലെന്ന് പറഞ്ഞ് ഭീഷണി; തട്ടിപ്പുസംഘം കണ്ണൂരില്‍ നിന്ന് മാത്രം തട്ടിയത് 5 കോടി
Uncategorized

സിബിഐ, ഇഡി ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് വ്യാജ കോള്‍; വിര്‍ച്വല്‍ കസ്റ്റഡിയിലെന്ന് പറഞ്ഞ് ഭീഷണി; തട്ടിപ്പുസംഘം കണ്ണൂരില്‍ നിന്ന് മാത്രം തട്ടിയത് 5 കോടി


സിബിഐ, ഇഡി ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് വ്യാജ കോള്‍; വിര്‍ച്വല്‍ കസ്റ്റഡിയില
തട്ടിപ്പുകളുടെ വാര്‍ത്തകളും മുന്നറിയിപ്പുകളും നിരന്തരം പുറത്തുവന്നിട്ടും മലയാളി പാഠം പഠിക്കുന്നില്ല. സിബിഐയുടെയും ഇ.ഡിയുടെയും ഉദ്യോഗസ്ഥരായി ചമഞ്ഞ തട്ടിപ്പുസംഘം കണ്ണൂരില്‍ മൂന്ന് പേരില്‍ നിന്നായി അഞ്ച് കോടിയിലേറെ രൂപയാണ് തട്ടിയെടുത്തത്. തളിപ്പറമ്പിലെ ഡോക്ടര്‍ ഉള്‍പ്പെടെ ഈ തട്ടിപ്പിന് ഇരകളായി.
തട്ടിപ്പുസംഘം മൂന്നുപേരില്‍ നിന്നായി ആകെ 5.11 കോടി രൂപയാണ് തട്ടിയെടുത്തത്. ആന്തൂര്‍ മൊറാഴ സ്വദേശി ഭാര്‍ഗവന് മാത്രം നഷ്ടമായത് 3.15 കോടി രൂപയാണ്. കണ്ണൂര്‍ ടൗണിലെ 72 വയസുകാരിക്ക് ഒരു കോടി 68 ലക്ഷം രൂപയും നഷ്ടമായി. തട്ടിപ്പിരിയായവര്‍ അഭ്യസ്തവിദ്യരായ വായോധികരാണ്. തങ്ങള്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയില്‍ നിന്നുള്ളവരാണെന്നും വെര്‍ച്വല്‍ കസ്റ്റഡിയിലാണെന്നും വിശ്വസിപ്പിച്ചാണ് പണം തട്ടുന്നത്. ഉത്തരേന്ത്യ കേന്ദ്രീകരിച്ചുള്ള ലോബിയാണ് തട്ടിപ്പിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. തട്ടിപ്പ് നെറ്റ് വര്‍ക്കില്‍ മലയാളികളും ഉള്‍പ്പെട്ടിട്ടുണ്ട്

Related posts

ലോക്‌സഭാ തിരഞ്ഞെടുപ്പ്: നാളെ മുതൽ നാമനിർദേശ പത്രിക സമര്‍പ്പിക്കാം, സ്ഥാനാർഥികളുടെ വിവരങ്ങള്‍ പൊതുജനങ്ങൾക്കും അറിയാൻ അവസരം

Aswathi Kottiyoor

726 എഐ ക്യാമറ, ദിവസം 30,000 നോട്ടിസ്; ഓരോ ക്യാമറയിലെ കുറ്റത്തിനും പിഴ വരും

Aswathi Kottiyoor

മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ

Aswathi Kottiyoor
WordPress Image Lightbox