• Home
  • Uncategorized
  • ഗൂഗിൾ പേ ചെയ്യാമെന്ന് പറയും, വ്യാജ സ്ക്രീൻഷോട്ട് കാണിച്ച് തട്ടിപ്പ്; രണ്ട് പേർ പിടിയിൽ
Uncategorized

ഗൂഗിൾ പേ ചെയ്യാമെന്ന് പറയും, വ്യാജ സ്ക്രീൻഷോട്ട് കാണിച്ച് തട്ടിപ്പ്; രണ്ട് പേർ പിടിയിൽ

കോഴിക്കോട്: വ്യാജ സ്ക്രീൻ ഷോട്ട് കാണിച്ചു കബളിപ്പിക്കൽ നടത്തിയ രണ്ട് പേരെ കോഴിക്കോട് കസബ പൊലീസ് പിടികൂടി. നടക്കാവ് സ്വദേശി സെയ്ത് ഷമീം, കുട്ടിക്കാട്ടൂർ സ്വദേശി അനീഷ എന്നിവരാണ് പിടിയിലായത്.

എടിഎമ്മിൽ നിന്ന് പണം എടുക്കാൻ വരുന്നവരെ കാത്ത് എടിഎം കൗണ്ടറിന് മുന്നിൽ നിൽക്കുകയും പണം എടുക്കാൻ വരുന്നവരോട് പൈസ തരാമോ ​ഗൂ​ഗിൾ പേ ചെയ്യാം എന്നു പറഞ്ഞ ശേഷം വ്യാജ സ്ക്രീൻ ഷോട്ട് കാണിച്ച് പറ്റിക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസം രാത്രി മാവൂർ റോഡിൽ വെച്ചാണ് ഇരുവരും പിടിയിലായത്. മറ്റൊരു എടിഎമ്മിന് മുന്നിൽ നിന്ന് തട്ടിപ്പിന് ഒരുങ്ങുമ്പോഴാണ് ഇരുവരെയും പൊലീസ് പിടികൂടിയത്.

Related posts

‘എഫ്ഐആര്‍ ഇടാൻ കോടതി പറയട്ടെ’; ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ തുടർ നടപടി കോടതിക്ക് വിട്ട് ഒഴിയാന്‍ സർക്കാർ

Aswathi Kottiyoor

’11 മണിക്ക് മുമ്പ് മുറിയില്‍ എത്തണം,ഇല്ലെങ്കിൽ സസ്പെൻഷൻ’; ഉത്തരവിനെതിരെ എൻഐടിയില്‍ വിദ്യാർത്ഥി സമരം

Aswathi Kottiyoor

മദ്യപിക്കാൻ പണം ആവശ്യപ്പെട്ട് കലഹം, കോളേജ് വിദ്യാർത്ഥിയായ മകനെ കൊലപ്പെടുത്തി 45കാരൻ

Aswathi Kottiyoor
WordPress Image Lightbox