27.1 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • ’11 മണിക്ക് മുമ്പ് മുറിയില്‍ എത്തണം,ഇല്ലെങ്കിൽ സസ്പെൻഷൻ’; ഉത്തരവിനെതിരെ എൻഐടിയില്‍ വിദ്യാർത്ഥി സമരം
Uncategorized

’11 മണിക്ക് മുമ്പ് മുറിയില്‍ എത്തണം,ഇല്ലെങ്കിൽ സസ്പെൻഷൻ’; ഉത്തരവിനെതിരെ എൻഐടിയില്‍ വിദ്യാർത്ഥി സമരം

കോഴിക്കോട്: കോഴിക്കോട് എൻഐടിയില്‍ രാത്രി 11 മണിക്ക് ശേഷം നിരോധനമേർപ്പെടുത്തിയതിന് എതിരെ വിദ്യാർത്ഥികളുടെ പ്രതിഷേധ സമരം. കോളേജിലേക്ക് പ്രവേശിക്കാനുള്ള എല്ലാ ഗേറ്റുകളും വിദ്യാത്ഥികൾ തടഞ്ഞു. അധ്യാപകരെ അടക്കം ആരെയും വിദ്യാർത്ഥികൾ ക്യാമ്പസിനകത്തേക്ക് പ്രവേശിപ്പിക്കുന്നില്ല.

കഴിഞ്ഞ ദിവസമായിരുന്നു കർശന നടപടികൾ ക്യാമ്പസ്സിനുള്ളിൽ സ്വീകരിക്കാൻ ഡീനിന്റെ ഉത്തരവ് വന്നത്. 12 മണിക്ക് ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് ക്യാമ്പസിന് അകത്തേക്കോ പുറത്തേക്കോ പോകാന്‍ കഴിയില്ല. നൈറ്റ് കര്‍ഫ്യൂ കര്‍ശനമായി പാലിക്കുന്നതിന്റെ ഭാഗമായാണ് ഡീന്‍ പുതിയ ഉത്തരവിറക്കിയത്.

ഉത്തരവില്‍ പറയുന്നത് പ്രകാരം കാമ്പസില്‍ രാത്രി വൈകിയും പ്രവര്‍ത്തിച്ചിരുന്ന കാന്റീനുകള്‍ ബുധനാഴ്ച്ച മുതല്‍ രാത്രി 11 മണിക്ക് ശേഷം പ്രവര്‍ത്തിക്കില്ല. ആരോഗ്യകരമായ ഭക്ഷണ രീതിയാണ് ആവശ്യം. വിദ്യാര്‍ത്ഥികളുടെ ആരോഗ്യം കണക്കിലെടുത്താണ് രാത്രി വൈകിയുള്ള കാന്റീന്‍ പ്രവര്‍ത്തനം നിര്‍ത്തലാക്കിയതെന്നാണ് ഉത്തരവില്‍ പറയുന്നത്.

ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ 11 മണിക്ക് മുമ്പ് മുറിയില്‍ എത്തണമെന്നും ഉത്തരവില്‍ പറയുന്നു. ലംഘിക്കുന്നവര്‍ക്കെതിരെ സസ്‌പെന്‍ഷന്‍ അടക്കമുള്ള നടപടികള്‍ സ്വീകരിക്കും. വിദ്യാര്‍ത്ഥികള്‍ ചൂഷണം ചെയ്യപ്പെടുന്നു, മദ്യപാനം, പുകവലി തുടങ്ങിയ ശീലങ്ങളിലേക്ക് കുട്ടികള്‍ വഴിതെറ്റി പോകുന്നു എന്നീ കാരണങ്ങള്‍ പരിഗണിച്ചാണ് ഹോസ്റ്റല്‍ സമയത്തില്‍ നിയന്ത്രണം എന്നും ഡീനിന്റെ ഉത്തരവില്‍ പറയുന്നു.

Related posts

താമരശ്ശേരിയിൽ വീട്ടിൽക്കയറി ഗുണ്ടാ ആക്രമണം; 6 പേർക്ക് പരിക്കേറ്റു, ആക്രമണം പൊലീസിന്റെ നോക്കിനില്‍ക്കെ

Aswathi Kottiyoor

മേൽമുരിങ്ങോടി വാർഡ് ഉപതിരഞ്ഞെടുപ്പ്; എൽ.ഡി.എഫ് സീറ്റ് നിലനിർത്തി,ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞു –

Aswathi Kottiyoor

കളമശ്ശേരി സ്ഫോടനം: ഒരാൾ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി; ബോംബ് വെച്ചത് താനാണെന്ന് കൊച്ചി സ്വദേശി

Aswathi Kottiyoor
WordPress Image Lightbox