• Home
  • Uncategorized
  • 16 വര്‍ഷത്തെ ശ്രമം, ലൈവ് നറുക്കെടുപ്പ് കാണുന്നതിനിടെ പ്രവാസി ഡെലിവറി ഡ്രൈവറുടെ ‘തലവര’ മാറി; ഇനി കോടീശ്വരൻ
Uncategorized

16 വര്‍ഷത്തെ ശ്രമം, ലൈവ് നറുക്കെടുപ്പ് കാണുന്നതിനിടെ പ്രവാസി ഡെലിവറി ഡ്രൈവറുടെ ‘തലവര’ മാറി; ഇനി കോടീശ്വരൻ


അബുദാബി: നിരവധി പേരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്ന അബുദാബി ബിഗ് ടിക്കറ്റില്‍ ഇത്തവണ ഗ്രാന്‍ഡ് പ്രൈസ് സ്വന്തമാക്കിയത് പ്രവാസി ഡെലിവറി ഡ്രൈവര്‍. 20 മില്യന്‍ ദിര്‍ഹം (45 കോടിയിലേറെ ഇന്ത്യന്‍ രൂപ) ആണ് ബംഗ്ലാദേശ് സ്വദേശിയായ അബുൾ മൻസൂർ അബ്ദുൾ സബൂർ നേടിയത്.

12 സുഹൃത്തുക്കളുമായി ചേര്‍ന്നാണ് ഇദ്ദേഹം ടിക്കറ്റ് വാങ്ങിയത്. ഇദ്ദേഹവും സുഹൃത്തുക്കളും ചേർന്ന് 5 ടിക്കറ്റുകളാണ് എടുത്തത്. ഇതില്‍ ഒരു ടിക്കറ്റാണ് ഗ്രാന്‍ഡ് പ്രൈസ് നേടിയത്. 2007 മുതല്‍ യുഎഇയില്‍ ജോലി ചെയ്ത് വരികയായിരുന്നു ഇദ്ദേഹം. 16 വര്‍ഷമായി താന്‍ ബിഗ് ടിക്കറ്റ് വാങ്ങി വരികയായിരുന്നെന്നും ആകെ 13 പേര്‍ ചേര്‍ന്നാണ് ടിക്കറ്റ് വാങ്ങിയതെന്നും അബുൾ മൻസൂർ പറഞ്ഞു. സെപ്തംബര്‍ 27ന് വാങ്ങിയ 311573 എന്ന നമ്പരിലുള്ള ടിക്കറ്റാണ് സമ്മാനാര്‍ഹമായത്. നറുക്കെടുപ്പ് തത്സമയം കാണുമ്പോഴാണ് ഞങ്ങളുടെ ടിക്കറ്റ് നമ്പര്‍ തെരഞ്ഞെടുത്തതായി കാണുന്നത്. വളരെയേറെ സന്തോഷം തോന്നിയെന്നും ഈ ടിക്കറ്റ് വാങ്ങിയ സുഹൃത്തുക്കളില്‍ കൂടുതല്‍ പേരും 1,000 ദിര്‍ഹം മുതല്‍ 3000 ദിര്‍ഹം വരെ ലഭിക്കുന്ന നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്തിരുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.

Related posts

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച 60 കാരന് 8 വർഷം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി

Aswathi Kottiyoor

വീടുകളിലേക്ക് മടങ്ങുമ്പോൾ 100 കുടുംബങ്ങൾക്ക് വീട്ടുപകരണങ്ങൾ നല്‍കുമെന്ന് പിട്ടാപ്പിള്ളിൽ ഏജൻസിസ്

Aswathi Kottiyoor

ഡിപ്പോയ്ക്കുളളിൽ ഓട്ടോ നിർത്തിയിട്ടത് ചോദ്യംചെയ്തതിൽ വിരോധം, കെഎസ്ആർടിസി ഡ്രൈവറെ കുത്താൻ ശ്രമം, അറസ്റ്റ്

Aswathi Kottiyoor
WordPress Image Lightbox