26.1 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • കോട്ടയത്ത് പൊലീസ് ചമഞ്ഞ് ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിൽ കയറി അതിക്രമം; സ്വ‍ർണവും പണവും മോഷ്ടിച്ചു
Uncategorized

കോട്ടയത്ത് പൊലീസ് ചമഞ്ഞ് ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിൽ കയറി അതിക്രമം; സ്വ‍ർണവും പണവും മോഷ്ടിച്ചു


കോട്ടയം എസ്.എച്ച് മൗണ്ടിൽ അതിഥി തൊഴിലാളികളുടെ ക്യാമ്പിൽ കയറി അതിക്രമം കാട്ടിയ അഞ്ചംഗ സംഘം പിടിയിലായി. പൊലീസ് ചമഞ്ഞ് സ്ത്രീകളെ അടക്കം ഉപദ്രവിച്ചവർ അവരുടെ സ്വർണ്ണവും പണവും മോഷ്ടിച്ചു. പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

കഴിഞ്ഞ ദിവസം രാത്രിയിലാണ് അഞ്ചംഗ സംഘം അതിഥി തൊഴിലാളികളുടെ താമസ സ്ഥലത്തേക്ക് അതിക്രമിച്ചു കയറുന്നത്. പൊലീസ് ആണെന്ന് കള്ളം പറഞ്ഞ ഇവർ തൊഴിലാളികളെ ആക്രമിച്ചു. സ്ത്രീകൾക്കെതിരെയും അതിക്രമം നടത്തി. പണവും സ്വർണ്ണവും കവർന്നു. അക്രമി സംഘം പൊലീസ് ആണെന്ന് വിശ്വസിച്ച തൊഴിലാളികൾ ഭയന്ന് ചെറുത്തുനിൽപ്പിനും മുതിർന്നില്ല.

പിറ്റേ ദിവസം രാവിലെയാണ് ഗാന്ധിനഗർ പൊലീസിൽ സംഭവവുമായി ബന്ധപെട്ട് പരാതി നൽകുന്നത്. അന്വേഷണം നടത്തിയ പൊലീസ് കോട്ടയം സ്വദേശികളായ സാജൻ ചാക്കോ, ഹാരിസ്, രതീഷ് കുമാർ, സിറിൽ മാത്യു, സന്തോഷ്‌ എന്നിവരെ അറസ്റ്റ് ചെയ്തു. വീട്ടിൽ അതിക്രമിച്ചു കയറൽ, സ്ത്രീകളോട് അപമര്യാദയായി പെരുമാറൽ, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങൾക്കാണ് കേസ് എടുത്തിരിക്കുന്നത്. ഇവർക്കെതിരെ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലും സമാന സംഭവങ്ങളിൽ കേസ് ഉണ്ടെന്ന് പൊലീസ് പറയുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Related posts

പല്ല് പറിച്ച് കരിയര്‍ നശിപ്പിച്ചു; ദന്തഡോക്ടർക്കെതിരെ 11 കോടി രൂപയ്ക്ക് കേസ് കൊടുത്ത് സ്പീച്ച് തെറാപ്പിസ്റ്റ്

Aswathi Kottiyoor

ദുബൈ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറി; മരിച്ചത് 26കാരനായ മലയാളി; യാക്കൂബിനും നിധിന്‍ ദാസിനും പിന്നാലെ നഹീലും

Aswathi Kottiyoor

ഇന്ത്യയിലെ ആദ്യ സൂപ്പർകപ്പാസിറ്റർ ഉല്‍പ്പാദന കേന്ദ്രം കണ്ണൂരിൽ തുടങ്ങുന്നു; കെൽട്രോൺ സംരംഭം ഐഎസ്ആർഒ സഹകരണത്തിൽ

Aswathi Kottiyoor
WordPress Image Lightbox