30.1 C
Iritty, IN
September 30, 2024
  • Home
  • Uncategorized
  • കണ്ണൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ ശുചിമുറി നടത്തിപ്പുകാരന്‍റെ കൊലപാതകം; പ്രതിക്ക് ഇരട്ട ജീവപര്യന്തം
Uncategorized

കണ്ണൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ ശുചിമുറി നടത്തിപ്പുകാരന്‍റെ കൊലപാതകം; പ്രതിക്ക് ഇരട്ട ജീവപര്യന്തം


കണ്ണൂര്‍:കണ്ണൂർ കെഎസ്ആർടിസി ബസ്റ്റാൻഡിലെ ശുചിമുറി നടത്തിപ്പുകാരനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാംപ്രതി മുണ്ടയാട് സ്വദേശി ഹരിഹരന് കോടതി ശിക്ഷ വിധിച്ചു. പ്രതിക്ക് ഇരട്ട ജീവപര്യന്തവും ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ പിഴയുമാണ് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധിച്ചത്. 2017ലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. കണ്ണൂർ കെഎസ്ആർടിസി ബസ്റ്റാൻഡിലെ ശുചിമുറി നടത്തിപ്പുകാരൻ ആയിരുന്നു തിരുവനന്തപുരം തോന്നക്കൽ സുനിൽകുമാർ.

ശുചിമുറി നടത്തിപ്പ് ചുമല വിട്ടുകൊടുക്കാത്ത വിരോധമാണ് സുനിൽ കുമാറിന്‍റെ കൊലപാതകത്തിൽ കലാശിച്ചത്. കിടന്നുറങ്ങുകയായിരുന്ന സുനിൽകുമാറിനെ ഒന്നാം പ്രതി ചേലോറ മുണ്ടയാട് പനക്കൽ വീട്ടിൽ ഹരിഹരൻ തോർത്തിൽ കരിക്ക് കെട്ടി അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ജില്ലാ സെഷന്‍സ് ജഡ്ജ് കെടി നിസാര്‍ അഹമ്മദ് ആണ് ശിക്ഷ വിധിച്ചത്. കേസിൽ ജില്ലാ ഗവ. പീഡര്‍ അഡ്വ. കെ അജിത്ത് കുമാരാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്. സുനില്‍ കുമാറിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച കെഎസ്ആര്‍ടിസി ബസ് ജീവനക്കാരനായ അഴീക്കോട് കച്ചേരിസ്വദേശി പി വിനോദ് കുമാറിനെയും ആക്രമിച്ചിരുന്നു.

Related posts

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണങ്ങൾ സിബിഐ അന്വേഷിക്കണം, പ്രത്യേക കോടതി സ്ഥാപിക്കണം; ഹൈക്കോടതിയിൽ ഹർജി

Aswathi Kottiyoor

കേസ് ഒത്ത് തീർക്കാൻ കൈ​ക്കൂ​ലി​യാ​യി കൂ​ള​ർ ആ​വ​ശ്യ​പ്പെ​ട്ട പൊ​ലീ​സു​കാ​ര​ന് സ​സ്പെ​ൻ​ഷ​ൻ

Aswathi Kottiyoor

*പി എം എഫ് എം ഇ: അപേക്ഷ ക്ഷണിച്ചു*

Aswathi Kottiyoor
WordPress Image Lightbox