24.6 C
Iritty, IN
September 28, 2024
  • Home
  • Uncategorized
  • ലക്കിടിയിൽ നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട ഓട്ടോയിലും ബൈക്കിലും ഇടിച്ചു, പെട്ടിക്കടയിൽ ഇടിച്ചുനിന്നു
Uncategorized

ലക്കിടിയിൽ നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട ഓട്ടോയിലും ബൈക്കിലും ഇടിച്ചു, പെട്ടിക്കടയിൽ ഇടിച്ചുനിന്നു


പാലക്കാട്: ഒറ്റപ്പാലം ലക്കിടി കൂട്ടുപാതയിൽ നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട ഓട്ടോറിക്ഷയിലും ബൈക്കിലും ഇടിച്ച് അപകടം. കാർ ഓടിച്ചിരുന്ന വളാഞ്ചേരി സ്വദേശി രാജീവ് ശങ്കറിന് പരിക്കേറ്റു. പാലക്കാട് – കുളപ്പുള്ളി പാതയിൽ ലക്കിടി പെട്രോൾ പമ്പിന് സമീപം ഉച്ചക്ക് 1.10യോടെ ആയിരുന്നു അപകടം.

പത്തിരിപ്പാല ഭാഗത്തേക്ക് പോകുകയായിരുന്ന കാർ ഇടിയുടെ ആഘാതത്തിൽ സമീപത്തെ പെട്ടിക്കടയിൽ ഇടിച്ചാണ് നിന്നത്. കാർ യാത്രികനെ ലക്കിടി കൂട്ടുപാതയിലെ സ്വകാര്യ ക്ലിനിക്കിൽ പ്രവേശിപ്പിച്ചു.

Related posts

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം കരുത്താര്‍ജ്ജിക്കുന്നു

സോളാർ പാനലുകൾ സ്ഥാപിക്കുന്നതിന് സാമ്പത്തിക സഹായം; പിഎം സൂര്യഘർ പദ്ധതിയിൽ ചേരുന്നത് എങ്ങനെ

Aswathi Kottiyoor

പൊലീസ് മാമൻ്റെ നെഞ്ചിൽ അച്ഛൻ്റെ ഹൃദയമിടിപ്പുകൾ കേട്ട് കുഞ്ഞു അഡ്‍വിക്; നൊമ്പരക്കടലായി വേദി

Aswathi Kottiyoor
WordPress Image Lightbox