27.8 C
Iritty, IN
September 23, 2024
  • Home
  • Uncategorized
  • അദാനി ഗ്രൂപ്പ് ബംഗ്ലാദേശിൽ വിൽക്കാനിരുന്ന വൈദ്യുതി ഇന്ത്യയിൽ തന്നെ വിതരണം ചെയ്യും; 130 കി.മി ലൈൻ നിർമിക്കും
Uncategorized

അദാനി ഗ്രൂപ്പ് ബംഗ്ലാദേശിൽ വിൽക്കാനിരുന്ന വൈദ്യുതി ഇന്ത്യയിൽ തന്നെ വിതരണം ചെയ്യും; 130 കി.മി ലൈൻ നിർമിക്കും


റാഞ്ചി: ജാർഖണ്ടിലെ ഗൊഡയിലെ അദാനി നിലയത്തിൽ നിന്നുള്ള വൈദ്യുതി ഇന്ത്യയിൽ വില്ക്കാൻ അനുമതിയായതോടെ 130 കിലോമീറ്റർ വിതണ ലൈൻ നിർമ്മിച്ച് ഇന്ത്യൻ ഗ്രിഡുമായി ബന്ധിപ്പിക്കും. 1600 മെഗാവാട്ട് നിലയത്തിലെ വൈദ്യുതി വാങ്ങാൻ ബംഗ്ലാദേശ് നേരത്തെ കരാർ ഒപ്പിട്ടിരുന്നു. എന്നാൽ ബംഗ്ലാദേശിലെ സർക്കാർ മാറ്റത്തെ തുടർന്നാണ് വൈദ്യുതി ഇന്ത്യയിൽ തന്നെ വിൽക്കാനുള്ള അനുമതി.

ഗൊഡയിലെ 1600 മെഗാവാട്ട് താപവൈദ്യുത നിലയത്തിൽ നിന്ന് വൈദ്യുതി വാങ്ങാൻ, 2017ലാണ് ബംഗ്ലാദേശ് സർക്കാർ അദാനി പവറുമായി കരാർ ഒപ്പുവെച്ചത്. എന്നാൽ സമീപ കാലത്തെ രാഷ്ട്രീയ പ്രതിസന്ധിക്ക് ശേഷം ബംഗ്ലാദേശിൽ നിലവിൽ വന്ന ഇടക്കാല സർക്കാർ ഈ കരാർ പുനഃപരിശോധിക്കുമെന്ന് സൂചിപ്പിച്ചിട്ടുണ്ടെങ്കിലും കമ്പനി ഇന്ത്യയിൽ വൈദ്യുതി വിൽക്കാനുള്ള പദ്ധതികളുമായി മുന്നോട്ട് നീങ്ങുകയായിരുന്നു. ബിഹാറിലെ ലഖിസരായ് സബ് സ്റ്റേഷൻ വഴി ഇന്ത്യൻ ഗ്രിഡുമായി വൈദ്യുതി നിലയത്തെ ബന്ധിപ്പിക്കാനാണ് നീക്കം. 130 കിലോമീറ്റർ പ്രസരണ ലൈനും സബ്സ്റ്റേഷനിൽ അധിക സൗകര്യങ്ങളും ഇതിനായി അദാനി പവർ ജാർഖണ്ഡ് ലിമിറ്റഡ് നിർമിക്കും.

ഗൊഡ നിലയത്തിൽ നിന്ന് 30 കിലോമീറ്റർ മാത്രം അകലെയുള്ള ബങ്ക സബ് സ്റ്റേഷൻ വഴി ഇന്ത്യൻ ഗ്രിഡുമായി ബന്ധിപ്പിക്കാൻ അനുവദിക്കണമെന്ന അദാനി കമ്പനിയുടെ ആവശ്യം സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി സെൻട്രൽ ട്രാൻസ്മിഷൻ യൂട്ടിലിറ്റി ഓഫ് ഇന്ത്യ തള്ളിയിരുന്നു. മറ്റ് സാധ്യതകൾ തേടാനായിരുന്നു ഉപദേശം. എന്നാൽ കണക്ടിവിറ്റി അനുമതി നൽകിയതിന് പിന്നാലെ, ഈ തീരുമാനം പ്രധാന ലൈനുകളിൽ അമിത ലോഡിന് കാരണമാവുമെന്ന വിമ‌ർശനവും ഉയർന്നിരുന്നു.

Related posts

കാനവും വിടവാങ്ങി; സമീപകാലത്ത് കേരളത്തിന് നഷ്ടമായത് 3 രാഷ്ട്രീയ അതികായന്മാരെ

Aswathi Kottiyoor

മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത് സഹകരണ ബാങ്ക് ജീവനക്കാർ; ഇരു ചെവിയറിയാതെ ഒതുക്കാൻ ശ്രമം, നടപടി

Aswathi Kottiyoor

യോഗ്യമായ റോഡ് വേണമെന്ന ആവശ്യത്തെ അവ​ഗണിച്ചു; ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ബഹിഷ്‌കരിക്കാനൊരുങ്ങി പാലക്കാട് സക്കാത്ത് നഗർ നിവാസികൾ

Aswathi Kottiyoor
WordPress Image Lightbox