പേരാവൂർ : സ്കൂട്ടിയിൽ കടത്തുകയായിരുന്ന പത്ത് ലിറ്റർ ചാരായവുമായി തോലമ്പ്ര സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി. അസി.എക്സൈസ് ഇൻസ്പെക്ടർ എൻ. പത്മരാജനും പാർട്ടിയും ഞായറാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് KL 13.AG/ 9938 ഹോണ്ട ആക്റ്റീവ സ്കൂട്ടിയിൽ കടത്തുകയായിരുന്ന ചാരായവുമായി തോലമ്പ്ര പുഴാരി സ്വദേശി ചെമ്മരത്തിൽ സി.സുരേഷ്ബാബു (44) അറയങ്ങാട് സ്റ്റെയിൻമോണ്ട് പബ്ലിക് സ്കൂളിന് സമീപം വച്ച് പേരാവൂർ എക്സൈസിന്റെ പിടിയിലായത്.പ്രതിയെ കൂത്തുപറമ്പ് ജെ.എഫ്.സി.എം കോടതിയിൽ ഹാജരാക്കി.റെയ്‌ഡിൽ പ്രിവന്റീവ് ഓഫീസർ സന്തോഷ് കൊമ്പ്രാങ്കണ്ടി, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ പി.വിജയൻ, സിവിൽ എക്സൈസ് ഓഫീസർമാരായ സി.സുരേഷ്,വി.സിനോജ്, സി.ധനീഷ് എന്നിവരും പങ്കെടുത്തു.
- Home
- Uncategorized
- പത്ത് ലിറ്റർ നാടൻ ചാരായവുമായി തോലമ്പ്ര സ്വദേശി എക്സൈസിന്റെ പിടിയിൽ