September 19, 2024
  • Home
  • Uncategorized
  • കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരൻ മരിച്ചു
Uncategorized

കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരൻ മരിച്ചു

കോഴിക്കോട്: ബൈക്കില്‍ യാത്ര ചെയ്യവേ കാറിടിച്ച് സാരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. കൂടരഞ്ഞി സ്വദേശി കോലോത്തും കടവ് കരിക്കുംപറമ്പില്‍ ഷെരീഫ് (55) ആണ് മരിച്ചത്. മുക്കം-കൂടരഞ്ഞി റോഡില്‍ പട്ടോത്ത് വെച്ച് ഇന്നലെ ഉച്ചയോടെയാണ് അപകടമുണ്ടായത്. ഇതുവഴിയെത്തിയ ഇലക്ട്രിക് കാര്‍, ഷെരീഫ് സഞ്ചരിച്ച ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഷെരീഫ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരിക്കെ ഇന്ന് മരിക്കുകയായിരുന്നു. കൂടരഞ്ഞി ടൗണിലെ ഗുഡ്‌സ് ഓട്ടോ ഡ്രൈവറായിരുന്നു ഷെരീഫ്.

Related posts

മുര്‍സീനയുടെ മരണം: ഭര്‍ത്താവ് അറസ്റ്റില്‍

Aswathi Kottiyoor

അറിവില്ലായ്മ കൊണ്ട് സംഭവിച്ചത്; കാറിലെ സ്വിമ്മിംഗ് പൂളിൽ എംവിഡിക്ക് വിശദീകരണം നല്‍കി സഞ്ജു ടെക്കി

Aswathi Kottiyoor

സ്വകാര്യബസിനെ മറികടക്കുന്നതിനിടെ എതിരെ വന്ന ലോറിയിൽ ബൈക്കിടിച്ചു; കോട്ടയത്ത് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Aswathi Kottiyoor
WordPress Image Lightbox