21.9 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • സീതാറാം യെച്ചൂരിക്ക് വിട; എകെജി ഭവനിലേക്ക് മൃതദേഹം എത്തിച്ചു, അന്തിമോപചാരം അര്‍പ്പിച്ച് നേതാക്കള്‍
Uncategorized

സീതാറാം യെച്ചൂരിക്ക് വിട; എകെജി ഭവനിലേക്ക് മൃതദേഹം എത്തിച്ചു, അന്തിമോപചാരം അര്‍പ്പിച്ച് നേതാക്കള്‍

ദില്ലി: അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് അവസാന യാത്രയപ്പ് നൽകുകയാണ് രാജ്യം. സിപിഎം ദേശീയ ആസ്ഥാനമായ എകെജി ഭവനിലേക്ക് അൽപസമയത്തിന് മുമ്പ് മൃതദേഹം എത്തിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള പിബി അംഗങ്ങളും കേന്ദ്ര കമ്മിറ്റി അംഗങ്ങളും ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി. കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി അടക്കമുള്ള ദേശീയ നേതാക്കള്‍ യെച്ചൂരിക്ക് ആദരാഞ്ജലി അർപ്പിച്ചു. മുദ്രാവാക്യം മുഴക്കിയാണ് പ്രവർത്തകർ പ്രിയ സഖാവിന് വിട നൽകുന്നത്. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ മൃതദേഹം മെഡിക്കൽ പഠനത്തിനായി ദില്ലി എംയിസിന് കൈമാറും.

ശ്വാസകോശ അണുബാധയെ തുടർന്ന് ദില്ലി എയിംസിൽ ചികിത്സയിലിരിക്കെയായിരുന്നു സീതാറാം യെച്ചൂരിയുടെ മരണം. ആന്ധ്രാപ്രദേശിലെ കിഴക്കന്‍ ഗോദാവരി സ്വദേശിയായ സീതാറം യെച്ചൂരി 1952 ഓഗസ്റ്റ് 12-ന് മദ്രാസിലാണ് ജനിച്ചത്. സര്‍വേശ്വര സോമയാജി യെച്ചൂരിയുടെയും ഭാര്യ കൽപികയുടെയും മകനായിരുന്നു. ദില്ലി സെന്‍റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ ഇദ്ദേഹം ജെ.എന്‍.യുവില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. ജെ.എന്‍.യുവില്‍ വച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ആകൃഷ്ടനായി. 1974-ല്‍ എസ്എഫ്ഐയില്‍ അംഗമായി. മൂന്നുവട്ടം ജെ.എന്‍.യു സര്‍വകലാശാല യൂണിയന്‍ പ്രസിഡന്‍റായി. ജെഎന്‍യുവില്‍ പിഎച്ച്ഡിക്ക് ചേര്‍ന്നെങ്കിലും അടിയന്തരാവസ്ഥക്കാലത്തെ ഒളിവുജീവിതം മൂലം പൂര്‍ത്തിയാക്കാനായില്ല.

ടിയന്തിരാവസ്ഥ കാലത്ത് 1975-ല്‍ അദ്ദേഹം അറസ്റ്റിലായി. 1978-ല്‍ എസ്എഫ്ഐയുടെ ദേശീയ ജോയിന്‍റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 1986-ല്‍ എസ്എഫ്ഐ ദേശീയ പ്രസിഡന്‍റായി. 1984-ല്‍ 32ാം വയസ്സിലാണ് സിപിഎം കേന്ദ്രക്കമ്മിറ്റി അംഗമായത്. 1988-ല്‍ തിരുവനന്തപുരത്ത് നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗമായി. 1992-ല്‍ മദ്രാസില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പൊളിറ്റ് ബ്യൂറോ അംഗമായി.

Related posts

ഒമാനിൽ ഒഴുക്കിൽ പെട്ടു മരിച്ച അബ്ദുൽ വാഹിദിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; ഖബറടക്കം ഉച്ചയ്ക്ക്

Aswathi Kottiyoor

പാറക്കടവ് മഞ്ഞുമ്മാവിൽ പുലി, സ്ഥിരീകരിക്കാതെ വനംവകുപ്പ്; നിരീക്ഷണം ശക്തമാക്കി

Aswathi Kottiyoor

ഒരിക്കൽ ശത്രുവായിരുന്ന ജെഡിഎസിന് മണ്ഡ്യയിൽ സീറ്റ് ഒഴിഞ്ഞ് കൊടുത്തത് എന്തിന് ? കാരണം തുറന്ന് പറഞ്ഞ് സുമലത

Aswathi Kottiyoor
WordPress Image Lightbox