22.1 C
Iritty, IN
September 20, 2024
  • Home
  • Uncategorized
  • കെ ഫോൺ പദ്ധതി; സിബിഐ അന്വേഷണമാവശ്യപ്പെട്ട് വി ഡി സതീശൻ നൽകിയ ഹർജി ഹൈക്കോടതി തള്ളി
Uncategorized

കെ ഫോൺ പദ്ധതി; സിബിഐ അന്വേഷണമാവശ്യപ്പെട്ട് വി ഡി സതീശൻ നൽകിയ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: സംസ്ഥാന സർക്കാരിന്‍റെ കെ ഫോൺ പദ്ധതിയിൽ സിബിഐ അന്വേഷണമാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നൽകിയ ഹർജി ഹൈക്കോടതി തള്ളി. പദ്ധതിക്കായി കരാറുകളും ഉപകരാറുകളും നൽകിയിൽ വൻ അഴിമതിയുണ്ടെന്നായിരുന്നു ആക്ഷേപം. സർക്കാരുമായി ബന്ധപ്പെട്ട കമ്പനികൾക്കാണ് ചട്ടങ്ങൾ പോലും ലംഘിച്ച് ടെൻഡർ നൽകിയതെന്നും ആരോപിച്ചിരുന്നു. അന്വേഷണത്തിന് കോടതി മേൽനോട്ടം വേണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരോപണങ്ങൾക്ക് ആധാരമാകുന്ന തെളിവുകൾ സംശയലേശമന്യേ നിരത്താൻ ഹർജിക്കാരന് കഴിഞ്ഞില്ലെന്ന സർക്കാർ‍ വാദം അംഗീകരിച്ചാണ് ഹർജി തള്ളിയത്.

കൊട്ടിഘോഷിച്ച് നടത്തിയ ഉദ്ഘാടനം ഒരു വര്‍ഷം കഴിഞ്ഞിട്ടും കെ ഫോൺ സൗജന്യ കണക്ഷനിൽ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. കഴിഞ്ഞ വ‍ര്‍ഷം ജൂൺ അഞ്ചിനായിരുന്നു കെ ഫോൺ പദ്ധതിയുടെ ഉദ്ഘാടനം. സംസ്ഥാനത്ത് 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ കണക്ഷനെന്നായിരുന്നു പ്രഖ്യാപനം. അത് പിന്നെ ആദ്യഘട്ടത്തിൽ 14000 എണ്ണമെന്നായി. ഒരു മണ്ഡലത്തിൽ 100 പേർ എന്ന കണക്കിൽ 140 നിയോജക മണ്ഡലങ്ങളിൽ അത് കൊടുത്ത് തീര്‍ക്കാൻ പോലും പത്ത് മാസത്തിനിടയില്‍ കെ ഫോണിന് കഴിഞ്ഞിട്ടില്ല. കരാറെടുത്ത കേരളാ വിഷന്‍റെ വീഴ്ചയെന്ന് കെ ഫോണും കിട്ടിയ ലിസ്റ്റ് കെവൈസി ഒക്കുന്നത് പോലുമായിരുന്നില്ലെന്ന് കേരള വിഷനും പറയുന്നു.

Related posts

മകൻ ഒളിച്ചോടി: അമ്മയെ നഗ്നയാക്കി കെട്ടിയിട്ട് മർദിച്ച് പെൺകുട്ടിയുടെ വീട്ടുകാർ, 7 പേർ അറസ്റ്റിൽ

Aswathi Kottiyoor

മൂന്നാര്‍ കയ്യേറ്റം; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാം, സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍

Aswathi Kottiyoor

ഇറ്റലിയുടെ മുൻ പ്രധാനമന്ത്രി സിൽവിയോ ബെർലുസ്കോണി അന്തരിച്ചു.*

Aswathi Kottiyoor
WordPress Image Lightbox