31.5 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • ശുചിത്വ കേരളം സുസ്ഥിര കേരളം; ലോഗോ പ്രകാശനം ചെയ്തു
Uncategorized

ശുചിത്വ കേരളം സുസ്ഥിര കേരളം; ലോഗോ പ്രകാശനം ചെയ്തു

പേരാവൂർ: ഒക്ടോബർ 2 മുതൽ 2025 മാർച്ച് 31 വരെ കേരളത്തിൽ ജനകീയ പിന്തുണയോടെ നടക്കുന്ന “മാലിന്യമുക്തത്തിനായി ജനകീയ ക്യാമ്പയിൻ” പ്രവർത്തനങ്ങളുടെ ശുചിത്വ കേരളം സുസ്ഥിര കേരളം ലോഗോ പേരാവൂർ പഞ്ചായത്തിൽ പ്രകാശിപ്പിച്ചു.

പഞ്ചായത്ത് ഹാളിൽ പ്രസിഡന്റ് പി പി വേണുഗോപാലൻ സെക്രട്ടറി ബാബുതോമസിന് ലോഗോ കൈമാറിയാണ് പ്രകാശനം ചെയ്തത്. വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ, സ്ഥിര സമിതി അധ്യക്ഷരായ റീന മനോഹരൻ, എം ഷൈലജ, പഞ്ചായത്ത് അംഗങ്ങളായ രഞ്ജുഷ മുരിങ്ങോടി, ബേബി സോജ, ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ നിഷാദ് മണത്തണ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.ഭരണ സമിതി അംഗങ്ങളും പഞ്ചായത്ത് ജീവനക്കാരും പ്രകാശനത്തിൽ പങ്കെടുത്തു.

Related posts

പച്ചവെള്ളം വേണ്ടേ വേണ്ട, 50 വർഷമായി കുടിക്കുന്നത് കൊക്കക്കോള മാത്രം; ലോകത്തിന് അത്ഭുതമായി 70 -കാരൻ

Aswathi Kottiyoor

ആരും കയ്യടിച്ചുപോകും! മന്ത്രി ഗണേഷിൻ്റെ പുതിയ ഉത്തരവ്, അഞ്ചേ അഞ്ച് ദിവസം, അതിൽ കൂടുതൽ ഫയൽ പിടിച്ചുവച്ചാൽ നടപടി അഞ്ചു ദിവസത്തിനകം ഉദ്യോഗസ്ഥർ

Aswathi Kottiyoor

ഡോ. വന്ദനാ ദാസ് കൊല്ലപ്പെട്ടിട്ട് ഒരു മാസം; ക്രൈം ബ്രാഞ്ച് അന്വേഷണം അവസാന ലാപ്പിൽ, കുറ്റപത്രം ഉടൻ

Aswathi Kottiyoor
WordPress Image Lightbox