31.5 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • വാഹനങ്ങളിൽ ചട്ടം പാലിച്ച് കൂളിംഗ് ഫിലിം പതിപ്പിക്കാം, നിയമാനുസൃതം ഒട്ടിച്ചവര്‍ക്ക് പിഴ വേണ്ടെന്ന് ഹൈക്കോടതി
Uncategorized

വാഹനങ്ങളിൽ ചട്ടം പാലിച്ച് കൂളിംഗ് ഫിലിം പതിപ്പിക്കാം, നിയമാനുസൃതം ഒട്ടിച്ചവര്‍ക്ക് പിഴ വേണ്ടെന്ന് ഹൈക്കോടതി

എറണാകുളം: മോട്ടോർ വാഹനങ്ങളിൽ അംഗീകൃത വ്യവസ്ഥകൾക്ക് അനുസരിച്ച് കൂളിങ് ഫിലിം പതിപ്പിക്കാമെന്ന് ഹൈക്കോടതി. അങ്ങനെ ചട്ടം പാലിച്ച് കൂളിങ് ഫിലിം പതിപ്പിച്ചതിന്റെ പേരിൽ വാഹനങ്ങൾക്ക് പിഴ ഈടാക്കാനാകില്ലെന്നും ജസ്റ്റിസ് എൻ നഗരേഷ് വ്യക്തമാക്കി. മോട്ടോർ വാഹനചട്ടങ്ങളിലെ ഭേദഗതി പ്രകാരം വാഹനങ്ങളുടെ മുന്നിലും പിന്നിലും വശങ്ങളിലും സേഫ്റ്റിഗ്ലാസുകൾക്ക് പകരം ‘സേഫ്റ്റിഗ്ലേസിങ്’ കൂടി ഉപയോഗിക്കാൻ അനുവദിക്കുന്നുണ്ട്.

മുന്നിലേയും പിന്നിലെയും ഗ്ലാസുകളിൽ 70 ശതമാനത്തിൽ കുറയാത്ത സുതാര്യമായ ഫിലിം പതിപ്പിക്കാമെന്നും വശങ്ങളിലെ സുതാര്യത 50 ശതമാനത്തിൽ കുറയരുതെന്നുമാണ് ചട്ടം പറയുന്നത്. സേഫ്റ്റിഗ്ലേസിങ് വാഹനങ്ങളിൽ ഘടിപ്പിക്കുന്നതിന് വാഹന നിർമാതാവിനു മാത്രമല്ല വാഹന ഉടമക്കും അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

Related posts

‘ജാമ്യം നീട്ടണമെന്ന കെജ്രിവാളിന്‍റെ ആവശ്യം അംഗീകരിക്കാനാകില്ല’: അപേക്ഷ തള്ളി സുപ്രീംകോടതി രജിസ്ട്രി

Aswathi Kottiyoor

രണ്ടര ലക്ഷം രൂപ കവര്‍ന്ന കേസില്‍ ഇന്‍സ്റ്റഗ്രാം താരം മീശ വിനീത് ഉള്‍പ്പടെ രണ്ടുപേര്‍ അറസ്റ്റില്‍

Aswathi Kottiyoor

‘സിദ്ധാർത്ഥന് മർദ്ദനമേറ്റത് മറച്ചുവച്ചു’: പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാല ഡീനെതിരെ സസ്പെന്‍ഷനിലായ വിസി

Aswathi Kottiyoor
WordPress Image Lightbox