31.5 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • അപകടത്തിൽ പരിക്കേറ്റ് കോമയിലായ 9 വയസുകാരിയുടെ ദുരിതം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു
Uncategorized

അപകടത്തിൽ പരിക്കേറ്റ് കോമയിലായ 9 വയസുകാരിയുടെ ദുരിതം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

കൊച്ചി: അപകടത്തിൽ പരിക്കേറ്റ് ആറ് മാസത്തോളമായി കോമ സ്ഥിതിയിൽ കഴിയുന്ന ഒൻപത് വയസുകാരിയുടെ ദുരിതവും പൊലീസ് അനാസ്ഥയും സംബന്ധിച്ച വാർത്തയിൽ ഹൈക്കോടതി നടപടി. സംഭവത്തിൽ ഹൈക്കോടതി സ്വമേധയ കേസ് എടുത്തു. ജസ്റ്റിസ് പിജി അജിത് കുമാർ, അനിൽ കെ നരേന്ദ്രൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് കേസ് എടുത്തത്. ഇന്ന് കോടതി കേസ് പരിഗണിക്കും. കോഴിക്കോട് മെഡിക്കൽ കോളേജിലാണ് 9 വയസ്സുകാരി ദൃഷാന ചികിത്സയിൽ കഴിയുന്നത്. കുട്ടിയെ ഇടിച്ചിട്ട ശേഷം കടന്നുകളഞ്ഞ കാർ കണ്ടെത്താൻ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല. വടകര ചോറോട് നടന്ന അപകടത്തിൽ കുട്ടിയുടെ മുത്തശ്ശിയും മരിച്ചിരുന്നു. നിർധന കുടുംബം ആറ് മാസത്തോളമായി കോഴിക്കോട് മെഡിക്കൽ കോളേജിലാണ് കഴിയുന്നത്.

Related posts

കോഴിക്കോട് പുതുപ്പാടിയിൽ വിനോദ സഞ്ചാരത്തിനെത്തിയ യുവതി ഒഴുക്കിൽ പെട്ട് മരിച്ചു.

Aswathi Kottiyoor

നാലുവർഷ ബിരുദ കോഴ്സിന്‍റെ ക്ലാസുകള്‍ക്ക് കേരള സര്‍വ്വകലാശാലയില്‍ തുടക്കം,പൂർത്തിയാക്കുന്നവർക്ക് ഓണേഴ്സ് ബിരുദം

Aswathi Kottiyoor

കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി ഇന്ന് കണ്ണൂരിൽ: ക്ഷേത്രങ്ങളിൽ ദര്‍ശനം നടത്തും, ഇകെ നായനാരുടെ ഭാര്യയെ കാണും

Aswathi Kottiyoor
WordPress Image Lightbox