24 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • പിഎസ്‍സി ചതിച്ചു ഗയ്സ്; പഠിച്ചത് പ്രാചീന, ആധുനിക സാഹിത്യം, ചോദ്യം ‘ബാഷ’യുടെ സംവിധായകനാരെന്ന്, വിവാദം
Uncategorized

പിഎസ്‍സി ചതിച്ചു ഗയ്സ്; പഠിച്ചത് പ്രാചീന, ആധുനിക സാഹിത്യം, ചോദ്യം ‘ബാഷ’യുടെ സംവിധായകനാരെന്ന്, വിവാദം

രജനീകാന്ത് നായകനായ ‘ബാഷ’ എന്ന തമിഴ് സിനിമയുടെ സംവിധായകൻ ആര് എന്നതടക്കമുള്ള ചോദ്യങ്ങളാണ് വന്നത്. സുരേഷ് കൃഷ്ണ, ഭാരതീരാജ, സെൽവരാഘവൻ, ടി. രാജേന്ദ്രൻ എന്നിവയായിരുന്നു ഓപ്ഷനുകൾ. ഏറ്റവും കൂടുതല്‍ക്കാലം ഒരേ തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ച സിനിമയേതെന്നതും ചോദ്യമായി വന്നു. സിലബസിൽ ദക്ഷിണേന്ത്യൻ സിനിമയെ കുറിച്ച് ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും പോപ്പുലർ സിനിമകളെ കുറിച്ച് സാധാരണ ചോദ്യങ്ങൾ ഉണ്ടാകാറില്ലെന്നും സാഹിത്യവും സമാന അവസ്ഥയായിരുന്നുവെന്നും ഉദ്യോഗാർഥികൾ ആരോപിച്ചു.

പരീക്ഷ റദ്ദാക്കി പുനഃപരീക്ഷ നടത്തണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം. ഇതിനായി കമ്മീഷന് പരാതിയും നൽകി. ഈ വർഷം ഇതുവരെ 326 ചോദ്യങ്ങളാണ് പിഎസ്‍സി റദ്ദാക്കിയത്. ബിരുദം അടിസ്ഥാന യോഗ്യതയായുള്ള വിവിധ തസ്‌തികകളിലേക്ക് നടത്തിയ പൊതു പ്രിലിമിനറി പരീക്ഷയുടെ 3 ഘട്ടങ്ങളിൽനിന്നു മാത്രം 32 ചോദ്യങ്ങൾ പിൻവലിച്ചു.

Related posts

‘തല’യുടെ വിളയാട്ടം: ട്രാവിസ് ഹെഡിൻ്റെ ക്യാച്ച്, സെഞ്ചുറി; ഇന്ത്യയെ കണ്ണീരിലാഴ്ത്തി ഓസ്ട്രേലിയക്ക് ആറാം ലോകകപ്പ്

Aswathi Kottiyoor

തൃശൂരും പാലക്കാടും ഭൂചലനം

Aswathi Kottiyoor

രാത്രിയുടെ മറവിൽ യുവാവിന് നേരെ ആസിഡ് ആക്രമണം, ഗുരുതര പരിക്ക്, പൊലീസ് അന്വേഷണം

Aswathi Kottiyoor
WordPress Image Lightbox