22.7 C
Iritty, IN
September 18, 2024
  • Home
  • Uncategorized
  • മൈക്രോസോഫ്റ്റ് മോസ്റ്റ് വാല്യുബിൾ പ്രൊഫഷണൽ അവാർഡ് സ്വന്തമാക്കി മലയാളി
Uncategorized

മൈക്രോസോഫ്റ്റ് മോസ്റ്റ് വാല്യുബിൾ പ്രൊഫഷണൽ അവാർഡ് സ്വന്തമാക്കി മലയാളി


കണ്ണൂര്‍: മൈക്രോസോഫ്റ്റ് മോസ്റ്റ് വാല്യുബിൾ പ്രൊഫഷണൽ അവാർഡ് സ്വന്തമാക്കി മലയാളി. കണ്ണൂര്‍ ചെറുവാഞ്ചേരി സ്വദേശിയും ബെംഗളൂരുവിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറും ആയ സുജിൻ നെല്ലാടത്ത് ആണ് ഈ അപൂർവ നേട്ടം സ്വന്തമാക്കിയത്. മൈക്രോസോഫ്റ്റ് എപിഐ ഡെവലപ്പേർ ഫ്ലാറ്റ്‌ഫോം ആയ മൈക്രോസോഫ്റ്റ് ഗ്രാഫ് വിഭാഗത്തിൽ ആണ് ഇദ്ദേഹത്തിന് അവാർഡ് കിട്ടിയത്.

മറ്റുള്ളവർക്ക് തങ്ങളുടെ അറിവും സാങ്കേതിക വൈവിധ്യവും പങ്കിടാൻ തയ്യാറാവുന്ന സാങ്കേതിക വിദഗ്ധർക്ക് മൈക്രോസോഫ്റ്റ് നൽകുന്ന പുരസ്‌കാരമാണിത്. മൈക്രോസോഫ്റ്റ് ഗ്രാഫ് വിഭാഗത്തിൽ ഈ വ‍ര്‍ഷം അവാർഡ് നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് സുജിൻ. ഇതാദ്യമായാണ് സുജിൻ മൈക്രോസോഫ്റ്റ് മോസ്റ്റ് പ്രൊഫഷണൽ അവാർഡ് സ്വന്തമാക്കുന്നത്.

2013-ൽ എച്സിഎൽ-ൽ ഡെസ്ക്ടോപ്പ് എഞ്ചിനീയർ ആയി കരിയർ തുടങ്ങിയ സുജിൻ ഐടിസി ഇൻഫോടെക്, അറ്റോസ് തുടങ്ങിയ വൻകിട മൾട്ടി നാഷണൽ ഐടി കമ്പനികളിൽ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോൾ അമേരിക്കൻ ഐടി കമ്പനി ആയ സിസ് ജി ഇന്റര്‍നാഷണലിൽ ഡെവോപ്സ് എഞ്ചിനീയർ ആയി ജോലി ചെയ്യുകയാണ്.

മൈക്രോസോഫ്റ്റ് ക്ലൗഡ് കമ്മ്യൂണിറ്റിയായ ‘എച് ഡി മേം ഡി കമ്മ്യൂണിറ്റി’ യിൽ ടെക്‌നിക്കൽ ബ്ലോഗർ ആണ്. കൂടാതെ മൈക്രോസോഫ്ട് ഇൻറ്റിയൂൺ, ഓട്ടോമേഷൻ, ക്ലൗഡ്‌ കംപ്യൂട്ടിങ് എന്നീ സാങ്കേതികവിദ്യകളിൽ ഉദ്യോഗാര്‍ത്ഥികൾക്കും വിദ്യാര്‍ത്ഥികൾക്കും സൗജന്യ പരിശീലനവും നൽകുന്നുണ്ട്. സഹദേവൻ അച്ഛൻ. പത്മിനി അമ്മ. അഞ്ജന കൃഷണ ഭാര്യ.

Related posts

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ – കെഎസ് എസ് പിയു -കേളകം യൂണിറ്റ് കൺവെൻഷൻ നടന്നു.

Aswathi Kottiyoor

പെന്‍ഷന്‍ അനുവദിച്ച ഗുണഭോക്താക്കള്‍ അക്ഷയകേന്ദ്രങ്ങള്‍ മുഖേന ബയോമെട്രിക് മസ്റ്ററിങ് നടത്തണം –

Aswathi Kottiyoor

200 പോലീസുകാരുടെ കാവലില്‍ വിവാഹിതയാകുന്ന ‘റിവോൾവർ റാണി’ എന്ന കൊടുംകുറ്റവാളി ആരാണ്?

Aswathi Kottiyoor
WordPress Image Lightbox