• Home
  • Uncategorized
  • 200 പോലീസുകാരുടെ കാവലില്‍ വിവാഹിതയാകുന്ന ‘റിവോൾവർ റാണി’ എന്ന കൊടുംകുറ്റവാളി ആരാണ്?
Uncategorized

200 പോലീസുകാരുടെ കാവലില്‍ വിവാഹിതയാകുന്ന ‘റിവോൾവർ റാണി’ എന്ന കൊടുംകുറ്റവാളി ആരാണ്?

2014 -ലാണ് കങ്കണ റണാവത്ത് നായികയായ ‘റിവോൾവർ റാണി’ എന്ന സിനിമ പുറത്തിറങ്ങുന്നത്. രാഷ്ട്രീയവും പ്രണയും ഇഴചേര്‍ന്ന ഒരു ആക്ഷേപഹാസ്യ പ്രണയകഥയായിരുന്നു സിനിമയുടെ ഇതിവത്തം. അതേസമയം പെണ്‍കരുത്തിന്‍റെ കഥ പറഞ്ഞ സിനിമയ്ക്ക് പിന്നില്‍ ഒരു യഥാര്‍ത്ഥ ജീവിതമുണ്ടായിരുന്നു. അത്, അനുരാധ ചൗധരി എന്ന ഒരു സ്ത്രീ ഗൂണ്ടാ നേതാവിന്‍റെ ജീവിതമാണ്. ‘മാഡം മിന്‍സ്’ എന്നും ‘റിവോള്‍വര്‍ റാണി’ എന്നും അറിയപ്പെട്ട അനുരാധ ചൗധരി. അനുരാധയുടെയും മറ്റൊരു ഗുണ്ടാ നേതാവായ കാലാ ജഠെഡിയുടെയും വിവാഹമാണ് നാളെ (12.3.2024). അതും കോടതി അനുമതിയോടെ 200 പോലീസുകാരുടെ കാവലില്‍. കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നുണ്ടാകും അല്ലേ? ഗുണ്ടകളുടെ വിവാഹത്തിന് 200 പോലീസുകാരുടെ കാവല്‍!

എന്നാല്‍, അതിലും അതിശയപ്പെടുത്തുന്നതാണ് റിവോള്‍വര്‍ റാണി എന്ന അനുരാധ ചൗധരിയുടെ ജീവിതം. ഒരു മസാല സിനിമയ്ക്ക് വേണ്ടുന്ന എല്ലാ ചേരുവകളും അതിലുണ്ട്. 2022 ജൂണിലാണ്. അനുരാധയുടെ പേര് ആദ്യമായി പോലീസിന്‍റെ മുന്നിലെത്തുന്നത്. അതും പ്രശസ്ത പഞ്ചാബി ഗായകൻ സിദ്ധു മൂസാവാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട്. പിന്നാലെ നടത്തിയ അന്വേഷണത്തില്‍ ഹരിയാന പോലീസ് പറയുന്നത് കൊള്ളയടിക്കൽ, മദ്യക്കടത്ത്, ആയുധക്കടത്ത്, എതിരാളികളെ കൊലപ്പെടുത്തി ഭൂമി തട്ടിയെടുക്കൽ തുടങ്ങിയ പരിപാടികളില്‍ വ്യാവൃതരാണ് , അനുരാധയും സംഘവുമെന്നാണ്.

അനുരാധ വിവാഹം കഴിക്കാന്‍ പോകുന്ന ഗുണ്ടാനേതാവായ സന്ദീപ് ഇപ്പോള്‍ ജയിലിലാണ്. വിവാഹത്തിനായി അയാള്‍ക്ക് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിട്ടുണ്ട്. ഹരിയാനയിലെ സോനെപത്തിലെ ജാതേരി ഗ്രാമത്തിൽ വച്ച് നാളെ ഇരുവരുടെയും വിവാഹമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിവാഹത്തിന് ഭീഷണിയുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് കോടതി, ഇരുവരുടെയും വിവാഹത്തിന് പോലീസ് സംരക്ഷണം നല്‍കാന്‍ ആവശ്യപ്പെട്ടത്. ദില്ലി പോലീസ് സ്പെഷ്യല്‍ ബ്രാഞ്ച് സെല്‍, ക്രൈംബ്രാഞ്ച്, ഹരിയാന സിഐഎ തുടങ്ങിയ വിവിധ പോലീസ് ഏജന്‍സികളില്‍ നിന്നുള്ള 200 പോലീസുകാരുടെ കാവലില്‍ നാളെ അനുരാധയും കാലായും വിവാഹിതരാകും.

Related posts

കേരള എൻ ജി ഒ സംഘ് മട്ടന്നൂർ ബ്രാഞ്ച് സമ്മേളനം

Aswathi Kottiyoor

2 ജില്ലകളിൽ ഇന്ന് അവധി; കാസർകോട് വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകൾക്ക് സമ്പൂർണ അവധി, എറണാകുളത്ത് നിയന്ത്രിത അവധി

Aswathi Kottiyoor

പൂര്‍ണമായി ഗതാഗതം നിരോധിച്ച് ബോയ്‌സ് ടൗണ്‍ ചുരം റോഡ്

Aswathi Kottiyoor
WordPress Image Lightbox