22.8 C
Iritty, IN
September 18, 2024
  • Home
  • Uncategorized
  • ഫ്യൂസൂരിയ കെഎസ്ഇബിയോട് സ്കൂളിന്‍റെ മധുര പ്രതികാരം! വൈദ്യുതി വിറ്റ് കാശുണ്ടാക്കുകയാണ് കുറിച്ചിത്താനം ഗവ. സ്കൂൾ
Uncategorized

ഫ്യൂസൂരിയ കെഎസ്ഇബിയോട് സ്കൂളിന്‍റെ മധുര പ്രതികാരം! വൈദ്യുതി വിറ്റ് കാശുണ്ടാക്കുകയാണ് കുറിച്ചിത്താനം ഗവ. സ്കൂൾ


പത്തനംതിട്ട: ബില്ല് കുടിശികയായതിന്‍റെ പേരിൽ ഫ്യൂസ് ഊരാനെത്തിയ കെഎസ്ഇബിക്ക് വൈദ്യുതി വിറ്റ് കാശ് കാശുണ്ടാക്കുകയാണ് കോട്ടയം കുറിച്ചി സർക്കാർ സ്കൂളിലെ വിദ്യാർത്ഥികൾ. സ്കൂളിൽ സ്ഥാപിച്ച സോളാർ പവർ പ്ലാന്‍റിൽ നിന്നാണ് ഉപയോഗശേഷമുള്ള വൈദ്യുതി കെഎസ്ഇബി വിൽക്കുന്നത്. ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ് സ്കൂളില്‍ സോളാർ പ്ലാന്റ് സ്ഥാപിച്ചത്. നേരത്തെ ഫ്യൂസ് ഊരാനെത്തിയ കെഎസ്ഇബിയോടുള്ള മധുര പ്രതികാരമാണിതെന്നും സോളാര്‍ പാനലുകള്‍ സ്ഥാപിച്ചതോടെ സ്കൂളിന് ആവശ്യമായതിൽ ബാക്കിയുള്ള വൈദ്യുതി കെഎസ്‍ഇബിക്ക് വില്‍ക്കാനാകുന്നുണ്ടെന്നും പിടിഎ പ്രസിഡന്‍റ് വി.ആര്‍ രാജേഷ് പറഞ്ഞു.
സൗരോര്‍ജ പ്രകാശം ക്ലാസ് മുറികളിൽ പരക്കുമ്പോള്‍ വിദ്യാര്‍ത്തികളുടെ മുഖത്തം പുഞ്ചിരി വിരിയുകയാണ്. ചെറുതല്ലാത്ത സന്തോഷമാണി കുട്ടികൾ ഇന്ന് അനുഭവിക്കുന്നത്. പാഠപുസ്തകങ്ങളിൽ പഠിച്ചറിഞ്ഞ സൗരോർജം സ്കൂളിലെത്തിയതിൽ മാത്രമല്ല. സ്കൂൾ കെട്ടിടത്തിന്‍റെ മുകളിൽ നിരത്തി അടുക്കിയിരിക്കുന്ന സോളാർ പാനലുകൾ ഒരു മധുര പ്രതികാരത്തിന്‍റെ പ്രതീകം കൂടിയായതിനാൽ സന്തോഷവും അഭിമാനവും ഇരട്ടിയാകുകയാണ്.

കൊവിഡിന് ശേഷം സ്കൂൾ തുറന്നപ്പോൾ സാമ്പത്തിക പ്രതിസന്ധി കാരണം വൈദ്യുതി ബില്ല് അട്ക്കാൻ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് കെഎസ്‍ഇബി അധികൃതര്‍ ഫ്യൂസ് ഊരാനെത്തിയ സംഭവമുണ്ടായത്. ഇതിനുശേഷം പ്രശ്ന പരിഹാരത്തിനായി എന്ത് സോളാർ വെച്ചുകൂടാ എന്ന ആശയത്തിലേക്ക് പിടിഎ കടന്നു. സ‍ർക്കാർ സ്കൂൾ ആയത് കൊണ്ട് ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ സഹായം തേടി. ഇതോടെ സോളാര്‍ വൈദ്യുതി പദ്ധതി യഥാര്‍ത്ഥ്യമായി. എല്ലാംകൊണ്ടുമിപ്പോൾ ഊ‍‍ർജ സമ്പന്നമാണ് കുറിച്ചി സ‍ർക്കാർ സ്കൂൾ. പുതിയ കെട്ടിടത്തിന്‍റെ പണികൾ നടക്കുകയാണ്. ഇത് പൂർത്തിയായാൽ കൂടുതൽ സോളാർ പ്ലാന്‍റുകൾ സ്ഥാപിക്കാനും ആലോചനയുണ്ട്.

Related posts

വിദ്യാർത്ഥികളുമായി മുഖ്യമന്ത്രിയുടെ മുഖാമുഖം:കോഴിക്കോട് മലബാര്‍ക്രിസ്ത്യന്‍കോളേജിലെ പന്തലിന്18ലക്ഷംഅനുവദിച്ചു

Aswathi Kottiyoor

‘ബ്രോ ഡാഡി’ സെറ്റിലെ പീഡനക്കേസ്: അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദ് അറസ്റ്റിൽ

Aswathi Kottiyoor

ചലച്ചിത്ര വികസന കോർപറേഷന്‍ ഡയറക്ടർ ബോർഡിൽനിന്ന് പാർവതി തിരുവോത്തിനെ നീക്കി

Aswathi Kottiyoor
WordPress Image Lightbox