23.2 C
Iritty, IN
September 9, 2024
  • Home
  • Uncategorized
  • ജോര്‍ജിയയിലെ സ്കൂളിൽ വെടിവെപ്പ്; വിദ്യാർത്ഥികളടക്കം 4 പേർ കൊല്ലപ്പെട്ടു, 14കാരനായ വിദ്യാര്‍ത്ഥി കസ്റ്റഡിയിൽ
Uncategorized

ജോര്‍ജിയയിലെ സ്കൂളിൽ വെടിവെപ്പ്; വിദ്യാർത്ഥികളടക്കം 4 പേർ കൊല്ലപ്പെട്ടു, 14കാരനായ വിദ്യാര്‍ത്ഥി കസ്റ്റഡിയിൽ

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ജോര്‍ജിയയിലെ സ്കൂളിലുണ്ടായ വെടിവെയ്പ്പിൽ നാലു പേര്‍ കൊല്ലപ്പെട്ടു. വെടിവെയ്പ്പിൽ ഒമ്പതു പേര്‍ക്ക് പരിക്കേറ്റു. വെടിവെയ്പ്പിന് പിന്നില്‍ ഇതേ സ്കൂളിലെ 14കാരനായ വിദ്യാര്‍ത്ഥിയാണെന്ന് പൊലീസ് വ്യക്തമാക്കി. വെടിയുതിര്‍ത്ത 14കാരൻ കോള്‍ട്ട് ഗ്രേയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജോര്‍ജിയ സംസ്ഥാനത്തിലെ വൈന്‍ഡര്‍ നഗരത്തിലെ ആപ്പലാച്ചി ഹൈസ്കൂളിലാണ് വെടിവെപ്പുണ്ടായത്. മരിച്ചവരിൽ രണ്ടു പേര്‍ വിദ്യാര്‍ത്ഥികളും രണ്ടു പേര്‍ അധ്യാപകരുമാണ്. വെടിവെപ്പിന്‍റെ കാരണമോ മറ്റു കൂടുതൽ വിവരങ്ങളോ ലഭ്യമായിട്ടില്ല. സംഭവം നടന്നയുടനെ പൊലീസ് സ്ഥലത്തെത്തി അക്രമിയെ പിടികൂടുകയായിരുന്നു. സ്കൂളില്‍ പൊലീസ് പരിശോധന നടത്തി.

Related posts

സിജോ ജോസഫ് എറണാകുളം യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ്; രാജിക്കൊരുങ്ങി സംസ്ഥാന – ജില്ലാ നേതാക്കൾ

Aswathi Kottiyoor

എന്റെ വാഹനം കടന്നുപോകാൻ ജനങ്ങളെ തടഞ്ഞിട്ട് ബുദ്ധിമുട്ടിക്കരുത്: സിദ്ധരാമയ്യ

Aswathi Kottiyoor

ഹെക്ടർ കണക്കിന് കയ്യേറ്റവും അനധികൃത നിർമാണങ്ങളും; മൂന്നാർ ദൗത്യസംഘത്തെ കാത്തിരിക്കുന്നത് നിരവധി വെല്ലുവിളികൾ

Aswathi Kottiyoor
WordPress Image Lightbox