September 19, 2024
  • Home
  • Uncategorized
  • അടക്കാത്തോട് സെന്റ് ജോസഫ് ഹൈസ്കൂളിലെ നല്ല പാഠം ക്ലബ്ബംഗങ്ങൾ കണ്ണൂർ ജില്ലാ കോടതിയും മലയാള മനോരമ പ്രസ്സും സന്ദർശിച്ചു
Uncategorized

അടക്കാത്തോട് സെന്റ് ജോസഫ് ഹൈസ്കൂളിലെ നല്ല പാഠം ക്ലബ്ബംഗങ്ങൾ കണ്ണൂർ ജില്ലാ കോടതിയും മലയാള മനോരമ പ്രസ്സും സന്ദർശിച്ചു

അടക്കാത്തോട്: അടക്കാത്തോട് സെൻറ് ജോസഫ് ഹൈസ്കൂളിലെ നല്ല പാഠം ക്ലബ്ബംഗങ്ങൾ കണ്ണൂർ ജില്ലാ കോടതിയും മലയാള മനോരമ പ്രസ്സും സന്ദർശിച്ചു.’സംവാദ ‘എന്ന പദ്ധതിയുടെ ഭാഗമായി കണ്ണൂർ ജില്ലാ കോടതി സന്ദർശിക്കുകയും കുട്ടികൾക്ക് കൗൺസിലിംഗ്, നിയമപരിരക്ഷ, കോടതി വ്യവഹാരങ്ങൾ തുടങ്ങിയ വിഷയങ്ങളെ സംബന്ധിച്ച് വിദഗ്ധരായ വ്യക്തിത്വങ്ങൾ ക്ലാസുകൾ നൽകുകയും ചെയ്തു. ഒപ്പം വിവിധ കോടതികളുടെ നടപടിക്രമങ്ങൾ വിദ്യാർത്ഥികൾക്ക് നേരിട്ട് കണ്ട് മനസ്സിലാക്കാൻ സാധിച്ചു . ബഹുമാനപ്പെട്ട ജഡ്ജിമാരുമായി കുട്ടികൾ സംവദിച്ചു. കോടതിയുമായി ബന്ധപ്പെട്ട ഒട്ടേറെ സംശയങ്ങൾക്ക് ന്യായാധിപന്മാർ സംശയ ദുരീകരണം നടത്തി. പിന്നീട് ജഡ്ജിമാർക്കൊപ്പം ഫോട്ടോ എടുത്തും സംസാരിച്ചും കോടതി നടപടികൾ നേരിട്ടു കണ്ടും
ക്ലാസ്സ്മുറികൾക്കപ്പുറം ഒട്ടേറെ പഠനമുണ്ടെന്ന് വിദ്യാർത്ഥികൾ അനുഭവിച്ചറിഞ്ഞു.ജഡ്ജ് മഞ്ജു,ജഡ്ജ് ജങ്കീഷ്,അഡ്വ:രാകിത്, അഡ്വ:ഷീല എന്നിവർ ക്ലാസ്സുകൾ നയിച്ചു.

തുടർന്ന് കണ്ണൂർ മലയാള മനോരമയുടെ പ്രസ്സ് സന്ദർശിക്കുകയും അച്ചടിയുടെ നൂതന സാങ്കേതികവിദ്യകൾ മനസിലാക്കുകയും ഒരു പത്രം കൈകളിലെത്തുന്നതിനു മുന്നുള്ള വിവിധ പ്രക്രിയകൾ മനസിലാക്കുകയും ചെയ്തു. പഠനയാത്രയ്ക്ക് ഹെഡ്മാസ്റ്റർ ജോസ് സ്റ്റീഫൻ, ജോഷി ജോസഫ്, ജസീന്ത കെ വി ,മഞ്ജുള അതിയിടത്ത്, സിസ്റ്റർ മരിയ ഫ്രാൻസിസ് ,സിസ്റ്റർ ജിൻസി എലിസബത്ത്, ജോയൽ ജോയി എന്നിവർ നേതൃത്വം നൽകി

Related posts

അരുണാചലിലെ മലയാളികളുടെ മരണം; മരണാന്തര ജീവിതത്തെ കുറിച്ചുള്ള സന്ദേശങ്ങൾ എത്തിയത് വ്യാജ ഇ മെയിൽ ഐഡിയിൽ നിന്ന്

Aswathi Kottiyoor

സൗദി പഴയ സൗദി അല്ല, കേരളത്തെ വെല്ലുന്ന പച്ചപ്പ്; മരുഭൂമിയില്‍ നിന്നുള്ള അതിശയിപ്പിക്കുന്ന കാഴ്ചകള്‍ വൈറൽ

Aswathi Kottiyoor

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് കെ. കരുണാകരന്റെ പേരിടണം: ശശി തരൂർ

Aswathi Kottiyoor
WordPress Image Lightbox