ക്ലാസ്സ്മുറികൾക്കപ്പുറം ഒട്ടേറെ പഠനമുണ്ടെന്ന് വിദ്യാർത്ഥികൾ അനുഭവിച്ചറിഞ്ഞു.ജഡ്ജ് മഞ്ജു,ജഡ്ജ് ജങ്കീഷ്,അഡ്വ:രാകിത്, അഡ്വ:ഷീല എന്നിവർ ക്ലാസ്സുകൾ നയിച്ചു.
തുടർന്ന് കണ്ണൂർ മലയാള മനോരമയുടെ പ്രസ്സ് സന്ദർശിക്കുകയും അച്ചടിയുടെ നൂതന സാങ്കേതികവിദ്യകൾ മനസിലാക്കുകയും ഒരു പത്രം കൈകളിലെത്തുന്നതിനു മുന്നുള്ള വിവിധ പ്രക്രിയകൾ മനസിലാക്കുകയും ചെയ്തു. പഠനയാത്രയ്ക്ക് ഹെഡ്മാസ്റ്റർ ജോസ് സ്റ്റീഫൻ, ജോഷി ജോസഫ്, ജസീന്ത കെ വി ,മഞ്ജുള അതിയിടത്ത്, സിസ്റ്റർ മരിയ ഫ്രാൻസിസ് ,സിസ്റ്റർ ജിൻസി എലിസബത്ത്, ജോയൽ ജോയി എന്നിവർ നേതൃത്വം നൽകി