23.6 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഒരാൾ, മാവേലിക്കര വാടക കെട്ടിടത്തിൽ 3 പേർ; എംഡിഎംഎയും കഞ്ചാവും പിടികൂടി
Uncategorized

ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഒരാൾ, മാവേലിക്കര വാടക കെട്ടിടത്തിൽ 3 പേർ; എംഡിഎംഎയും കഞ്ചാവും പിടികൂടി

കൊച്ചി: ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് നടന്ന പരിശോധനയിൽ രണ്ടിടത്തു നിന്നായി എംഡിഎംഎയുമായി നാല് പേരെ എക്സൈസ് പിടികൂടി. ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും 4.89 ഗ്രാം എംഡിഎംഎയുമായാണ് ഒരു യുവാവിനെ അറസ്റ്റ് ചെയ്തത്. ആലപ്പുഴ കുമാരപുരം സ്വദേശി മിഥുൻ ബാബു(23) ആണ് പിടിയിലായത്. ആലുവ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അഭിദാസന്‍റെ നേതൃത്വത്തിൽ നടന്ന റെയ്‌ഡിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

മാവേലിക്കരയിൽ വാടക കെട്ടിടത്തിൽ നിന്നുമാണ് എംഡിഎംഎയും കഞ്ചാവുമായി മൂന്നു പേരെ എക്സൈസ് പിടികൂടിയത്. എറണാകുളം സ്വദേശി ദീപു, മാവേലിക്കര സ്വദേശി വിജിൽ വിജയൻ, കൊട്ടാരക്കര സ്വദേശി ലിൻസൺ ബെറ്റി എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്. ഇവരിൽ നിന്നും 2.686 ഗ്രാം എംഡിഎംഎയും പത്ത് ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്.

ആലുവയിൽ നടന്ന പരിശോധനയിൽ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സുരേഷ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) മാരായ ഗോപി.പി.കെ, സി.എൻ.രാജേഷ്, പ്രിവന്റീവ് ഓഫീസർ സുരേഷ് ബാബു, സിവിൽ എക്സൈസ് ഓഫീസർമാരായ ജിബിനാസ്.വി.എം, ശ്രീജിത്ത്.എം.ടി, ബേസിൽ.കെ.തോമസ്, വിഷ്ണു.സി.എസ്.നായർ, വനിത സിവിൽ എക്സൈസ് ഓഫീസർ അധീന മുരളി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ശിഹാബുദ്ധീൻ എന്നിവരും പങ്കെടുത്തു.

മാവേലിക്കരയിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അൻവർ സാദത്തിന്റെ നേതൃത്വത്തിലാണ് കേസ് കണ്ടെത്തിയത്. പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ജയകൃഷ്ണൻ, താജ്ദീൻ, അഗസ്റ്റിൻ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രദീപ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Related posts

അസാധ്യം, അമ്പരപ്പ്, പിന്നെ കൈയടി.. കാണാം ഇരുകൈകളുമില്ലാതെ ഇന്ത്യയുടെ ശീതൾ ദേവി തൊടുത്ത ബുള്‍സ്ഐ ഷോട്ട്

Aswathi Kottiyoor

തലസ്ഥാനത്തെ അരുംകൊല; അക്രമികൾ കരമന അനന്തു കൊലക്കേസിലെ പ്രതികളെന്ന് പൊലീസ്; ഒരാൾ കസ്റ്റഡിയിൽ

Aswathi Kottiyoor

മദ്യപാനം എതിർത്ത അമ്മയെ മകൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, സംഭവം മാവേലിക്കരയിൽ

Aswathi Kottiyoor
WordPress Image Lightbox