September 19, 2024
  • Home
  • Uncategorized
  • നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് കോഴിക്കോടു നിന്നും എറണാകുളത്തു നിന്നും എസി ലോ ഫ്ലോർ ബസ് സർവ്വീസ് തുടങ്ങി
Uncategorized

നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് കോഴിക്കോടു നിന്നും എറണാകുളത്തു നിന്നും എസി ലോ ഫ്ലോർ ബസ് സർവ്വീസ് തുടങ്ങി

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കും തിരിച്ചും കോഴിക്കോടു നിന്നും എറണാകുളത്തു നിന്നും എസി ലോ ഫ്ലോർ സർവ്വീസുകൾ ആരംഭിച്ചു. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന വിമാന യാത്രക്കാർക്ക് പ്രയോജനപ്രദമാകുന്ന രീതിയിലാണ് സർവീസുകൾ ക്രമീകരിച്ചിട്ടുള്ളതെന്ന് കെഎസ്ആർടിസി അറിയിച്ചു.

കോഴിക്കോടു നിന്നും ഉച്ചയ്ക്ക് 2 മണിക്കും 4 മണിക്കും 6 മണിക്കുമായി മൂന്ന് സർവീസുകളാണ് നെടുമ്പാശ്ശേരി വഴി എറണാകുളത്തേക്ക് ആരംഭിച്ചിട്ടുള്ളത്. രാവിലെ 3 മണിക്കും 4 മണിക്കും 5 മണിക്കുമായാണ് എറണാകുളത്തു നിന്നും നെടുമ്പാശ്ശേരി വഴി കോഴിക്കോട്ടേയ്ക്കുള്ള സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും ബസ് കോഴിക്കോടേക്ക് പുറപ്പെടുക രാവിലെ 3:45, 4:45, 5:45 എന്നീ സമയങ്ങളിലാണ്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും എറണാകുളത്തേക്ക് പുറപ്പെടുക രാത്രി 7:10, 9:10, 11:10 എന്നീ സമയങ്ങളിലായിരിക്കും.

ഓൺലൈൻ റിസർവേഷൻ സൗകര്യം ലഭ്യമാണ്. www.onlineksrtcswift.com എന്ന വെബ്സൈറ്റ് വഴിയും ente ksrtc neo oprs എന്ന മൊബൈൽ ആപ്പ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് കെഎസ്ആർടിസി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് കെഎസ്ആർടിസി കോഴിക്കോട് – 0495-2723796, എറണാകുളം – 0484-2372033 നമ്പറുകളിൽ ബന്ധപ്പെടാം.

Related posts

ആന്ധ്രക്ക് പോയ കൃഷ്ണതേജക്ക് പകരക്കാരനായി തൃശൂരിന് മലയാളി കളക്ടർ; ഇടുക്കി സ്വദേശി അര്‍ജുൻ പാണ്ഡ്യൻ ചുമതലയേറ്റു

Aswathi Kottiyoor

46 കാരിയുടെ മരണം അസ്വഭാവികമെന്ന് കണ്ടെത്തിയത് പോസ്റ്റ്‍മോർട്ടത്തിൽ; മകൾ അറസ്റ്റിൽ, സ്വത്ത് തർക്കമെന്ന് സൂചന

Aswathi Kottiyoor

തിരുവനന്തപുരത്ത് വധശ്രമ കേസിലെ പ്രതി ഒതളങ്ങ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

Aswathi Kottiyoor
WordPress Image Lightbox