31.3 C
Iritty, IN
September 18, 2024
  • Home
  • Uncategorized
  • വയനാട് ഉരുൾപൊട്ടൽ: ഇവർ സർക്കാർ കണക്കുകളിലില്ല; സഹായം കിട്ടാതെ 450 പേർ
Uncategorized

വയനാട് ഉരുൾപൊട്ടൽ: ഇവർ സർക്കാർ കണക്കുകളിലില്ല; സഹായം കിട്ടാതെ 450 പേർ

മേപ്പാടി∙ ‘മഴ നനയാതെ കിടക്കാൻ തത്ക്കാലത്തേക്ക് ഒരു കൂര കിട്ടി’. മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിന് ശേഷം ഒരുമാസം പൂർത്തിയാകുമ്പോഴുള്ള സ്ഥിതിയാണിത്. ഒറ്റ രാത്രിയിൽ എല്ലാം ഒലിച്ചുപോയവർക്ക് ഏറ്റവും ആദ്യം വേണ്ടത് മഴ നനയാതെ കിടക്കാൻ ഒരിടമായിരുന്നു. ശക്തിയായ മഴ പെയ്താൽ ഇപ്പോഴും ഭയന്ന് വിറയ്ക്കുന്നവർ നിരവധിയാണ്. 24 ദിവസത്തെ ക്യാംപ് ജീവിതം കഴിഞ്ഞാണ് പലരും വാടകവീടുകളിലേക്കും ബന്ധുവീടുകളിലേക്കും മാറിയത്. ഇനി എല്ലാം പൂജ്യത്തിൽനിന്ന് തുടങ്ങണം. സർക്കാർ സഹായവും സന്നദ്ധ പ്രവർത്തകരുടെ സഹായവുമാണ് ഇതുവരെ കൈത്താങ്ങായത്.

.പുത്തുമല മുതൽ മുണ്ടക്കൈ വരെയുള്ള ഭാഗങ്ങളിലെ ആളുകളിൽ ഭൂരിഭാഗവും ജോലിക്ക് പോയിട്ട് ഒരുമാസമായി. അരി ഉൾപ്പെടെ ലഭിക്കുന്നത് കൊണ്ടാണ് പലരും പട്ടിണിയില്ലാതെ കടന്നു പോകുന്നത്. മഴയുടെ ശക്തി കുറഞ്ഞു. ചെളി ഉറച്ചു. ദുരന്തകാലത്തെ പിന്നിലാക്കി ഇനി മുന്നോട്ട് നടന്നുതുടങ്ങണം. അതിനായി ചൂരൽമലയിലേക്കും മുണ്ടക്കൈയിലേക്കും സഹായഹസ്തങ്ങൾ നിരവധി നീളുന്നുണ്ട്. എന്നാൽ സഹായങ്ങൾ എവിടെയാണ് എത്തുന്നതെന്ന ചോദ്യം വ്യാപകമായി ഉയരുന്നു.

Related posts

സർക്കാർ രൂപീകരിക്കാൻ എല്ലാ സാധ്യതയും നോക്കും, തൃശ്ശൂർ വിജയം സ്ഥാനാർത്ഥിയുടെ വ്യക്തിപ്രഭാവം മാത്രം’ : കെ സി

Aswathi Kottiyoor

ഓട്ടോ വിളിച്ചു, റബര്‍ തോട്ടത്തിന് സമീപം എത്തിച്ച് ഡ്രൈവറെ വെട്ടിപ്പരിക്കേൽപ്പിച്ചു; രണ്ട് പേർ അറസ്റ്റിൽ

Aswathi Kottiyoor

മകൾക്ക് പലഹാരപ്പൊതിയുമായി എത്തി, അകന്നു കഴിയുന്ന ഭാര്യയെ കുത്തിയ ശേഷം ജീവനൊടുക്കി: അനാഥയായി 11 കാരി

Aswathi Kottiyoor
WordPress Image Lightbox