23.1 C
Iritty, IN
September 12, 2024
  • Home
  • Uncategorized
  • ഇരിങ്ങാലക്കുട നഗരസഭയുടെ ശുചിത്വ മിഷൻ അംബാസിഡർ പദവി ഒഴിഞ്ഞ് ഇടവേള ബാബു
Uncategorized

ഇരിങ്ങാലക്കുട നഗരസഭയുടെ ശുചിത്വ മിഷൻ അംബാസിഡർ പദവി ഒഴിഞ്ഞ് ഇടവേള ബാബു

തൃശൂർ∙ ഇരിങ്ങാലക്കുട നഗരസഭയുടെ ശുചിത്വ മിഷൻ അംബാസിഡർ പദവി ഒഴിഞ്ഞ് നടന്‍ ഇടവേള ബാബു. ലൈംഗികാരോപണ പരാതിയെ തുടർന്ന് കേസെടുത്ത പശ്ചാത്തലത്തിലാണു പദവി ഒഴിഞ്ഞത്. നടിയുടെ പരാതിയില്‍ കേസെടുത്തതിനു പിന്നാലെ ഇടവേള ബാബുവിനെ പദവിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തിയിരുന്നു.

ഒരാഴ്ചയായി തന്റെ പേരിൽ വന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ഇരിങ്ങാലക്കുട നഗരസഭയുടെ ‘ശുചിത്വ അംബാസിഡർ’ എന്ന പദവിയില്‍ നിന്ന് സ്വയം ഒഴിവാകുവെന്നാണ് ഇടവേള ബാബു അറിയിച്ചിരിക്കുന്നത്. തനിക്കെതിരായ കേസ് നിയപരമായി മുന്നോട്ടു പോകേണ്ടതിനാൽ ഔദ്യോഗിക സ്ഥാനത്തുനിന്നും തന്നെ ഒഴിവാക്കണമെന്നാണ് ഇടവേള ബാബു നഗരസഭയോട് ആവശ്യപ്പെട്ടത്.

Related posts

കടയ്ക്കലിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Aswathi Kottiyoor

ഗൗതം അദാനി വീണു, സമ്പന്ന സിംഹാസനം തിരിച്ചുപിടിച്ച് മുകേഷ് അംബാനി

Aswathi Kottiyoor

മാനന്തവാടി-കണ്ണൂർ വിമാനത്താവളം റോഡ്; പേരാവൂർ ബൈപ്പാസിന്റെ അതിരുകല്ലിടൽ തുടങ്ങി

Aswathi Kottiyoor
WordPress Image Lightbox