24 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • മണിയൻപിള്ള രാജു വന്ന് വാതിലിൽ മുട്ടിയെന്ന് അന്ന് മിനു പറഞ്ഞിരുന്നു’: പ്രതികരിച്ച് ഗായത്രി വര്‍ഷ
Uncategorized

മണിയൻപിള്ള രാജു വന്ന് വാതിലിൽ മുട്ടിയെന്ന് അന്ന് മിനു പറഞ്ഞിരുന്നു’: പ്രതികരിച്ച് ഗായത്രി വര്‍ഷ

കൊച്ചി: വിവിധ സിനിമ താരങ്ങള്‍ക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ച നടി മിനു മുനീറിന്‍റെ ആരോപണങ്ങള്‍ ശരിവച്ച് നടി ഗായത്രി വര്‍ഷ. നേരത്തെ തനിക്കെതിരെ ഉണ്ടായ മോശം പെരുമാറ്റം സംബന്ധിച്ച് ഗായത്രി വര്‍ഷയോട് സംസാരിച്ചിരുന്നുവെന്ന് മിനു പറഞ്ഞിരുന്നു.

സിനിമ സെറ്റിലെ മോശം പെരുമാറ്റത്തെക്കുറിച്ച് മിനു തന്നോട് പറഞ്ഞിരുന്നുവെന്നാണ് ഗായത്രി പറഞ്ഞത്. ടാ തടിയ എന്ന സിനിമയുടെ സെറ്റില്‍ വച്ച് മണിയൻപിള്ള രാജു വന്ന് വാതിലിൽ മുട്ടിയെന്ന് അന്ന് മിനു പറഞ്ഞിരുന്നുവെന്നാണ് ഗായത്രി വര്‍ഷ പറയുന്നത്. അവസരങ്ങള്‍ നഷ്ടപ്പെടും എന്ന പേടിയില്‍ ഇത്തരം മോശം പെരുമാറ്റത്തോട് പ്രതികരിക്കാതിരിക്കുന്നത് സിനിമ മേഖലയിലെ അലിഖിത നിയമം ആയിട്ടുണ്ടെന്ന് ഗായത്രി വര്‍ഷ പ്രതികരിച്ചു.

ആരെങ്കിലും പ്രതികരിച്ചാല്‍ അവരെ പ്രോത്സാഹിപ്പിക്കാന്‍ 50 ശതമാനം ആളുകള്‍ പോലും ഉണ്ടാകില്ല. പരാതിയുമായി വരുന്നവര്‍ പരാതിയുമായി വരട്ടെ അതിന് വ്യക്തമായ നിയമനടപടി ഉണ്ടാകട്ടെ. കക്ഷി രാഷ്ട്രീയത്തില്‍ ആരോപിതാക്കള്‍ എവിടെ നില്‍ക്കുന്നു എന്നത് ഇവിടെ വിഷയമാകരുത് എന്നാണ് തന്‍റെ നിലപാട് എന്നും ഗായത്രി വര്‍ഷ പറഞ്ഞു.

Related posts

ആദ്യം വനംവകുപ്പിന്റെ ഗേറ്റിനിട്ട് ‘പണി’, പിന്നെ നാട്ടുകാര്‍ക്കും; നൂല്‍പ്പുഴയില്‍ കാട്ടാനശല്യം രൂക്ഷം

Aswathi Kottiyoor

പേരാവൂരില്‍ മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്ത ആറ് സ്ഥാപനങ്ങള്‍ക്ക് പിഴ

Aswathi Kottiyoor

ആദ്യം നിപ, പിന്നാലെ എംപോക്സ്; മലപ്പുറത്ത് നിയന്ത്രണം കർശനമാക്കി ആരോഗ്യവകുപ്പ്, സമ്പർക്കപ്പട്ടിക തയ്യാറാക്കും

Aswathi Kottiyoor
WordPress Image Lightbox