22.2 C
Iritty, IN
September 17, 2024
  • Home
  • Uncategorized
  • കസ്തുരി രംഗൻ വിഷയത്തിലെ മലയോര ജനതയുടെ ആശങ്ക പരിഹരിക്കുക : കെ.സി.വൈ.എം ചുങ്കക്കുന്ന് മേഖല
Uncategorized

കസ്തുരി രംഗൻ വിഷയത്തിലെ മലയോര ജനതയുടെ ആശങ്ക പരിഹരിക്കുക : കെ.സി.വൈ.എം ചുങ്കക്കുന്ന് മേഖല

കേളകം : കസ്തൂരി രംഗൻ റിപ്പോർട്ടിൻ്റെ മലയോര ജനത ആശങ്ക പരിഹരിക്കണമെന്ന് മേഖല സമിതി ആവശ്യപ്പെട്ടു. ജനവാസ കേന്ദ്രങ്ങളെ ഉൾപ്പെടുത്തി കുടിയേറ്റ ജനതയെ സ്വന്തം കിടാപ്പടങ്ങളിൽ നിന്നും കുടിയിറക്കാൻ ശ്രമിക്കുന്ന സർക്കാർ സംവിധാന ശ്രമി പ്രതിഷേധാർഹമെന്ന് മേഖല പ്രസിഡൻ്റ് വിമൽ കൊച്ചുപുരയ്ക്കൽ പറഞ്ഞു.കുടിയേറ്റ ജനതയ്ക്ക് ഒപ്പമാണ് എന്നും കെ.സി.വെ.എം സംഘടനയെന്ന് അദ്ധേഹം വ്യക്തമാക്കി.റിപ്പോർട്ടിൽ ജനവാസ കേന്ദ്രങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പഠനം നടത്തി ഏപ്രിൽ 30 നകം റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ ആവിശ്യപ്പെട്ടിരുന്നു. ഇതിൻ്റെ ഭാഗമായി മലയോര മേഖലയിലെ പഞ്ചായത്തുകൾ നൽകിയ റിപ്പോർട്ടിലെ പരാമർശങ്ങൾ എല്ലാം അവഗണിച്ചാണ് ഇപ്പോൾ കരട് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. ഇത് സർക്കാരിൻ്റെ കുറ്റകരമായ അനാസ്ഥയാണ്.ഇതിന് പുറമെ റിസർവ് വനമേഖലയിൽ നിന്നും ഏറെ അകലെയുള്ള കൊട്ടിയൂർ പഞ്ചായത്തിലെ പന്നിയാംമല, പാലുകാച്ചി പ്രദേശങ്ങൾ എങ്ങനെ കസ്‌തൂരി രംഗൻ റിപ്പോർട്ടിൽ ഉൾപ്പെട്ടു എന്നതിന് സർക്കാർ ഉത്തരം നൽകാൻ സർക്കാർ തയ്യാറാക്കുക. ജനവാസ മേഖലകളെ ഒഴിവാക്കി ഇക്കോ സെൻസിറ്റീവ് ഏരിയ പ്രഖ്യാപിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് കെ.സി.വൈ.എം നേതൃത്വം നൽകും എന്ന് മേഖല സമിതി പറഞ്ഞു.
ഡയറക്ടർ ഫാ. സന്തോഷ് ഒറവാറന്തറ, വൈസ് പ്രസിഡന്റ് മരിയ വലിയ വീട്ടിൽ , സെക്രട്ടറി റോസ് മരിയ മണവാളൻ , ജോ. സെക്രട്ടറി ജോൺസൺ , ട്രഷറർ അലക്സ , അക്സ തൊക്കോലിക്കൽ , ബിബിൻ പുത്തൻപറമ്പിൽ , ഷാലറ്റ് ഒറ്റപ്ലാക്കൽ , സി. സൂര്യ SKD , ഷാലറ്റ് കാരയ്ക്കാട്ട് , അനന്യ കളപ്പുരയ്ക്കൽ എന്നിവർ സംസാരിച്ചു.

Related posts

‘ജയ് ​ഗണേഷി’ന് സംഭവിക്കുന്നത് എന്ത്? വിഷുദിനം ആര് നേടി ? എതിരാളികൾക്ക് മുന്നിൽ വീഴാതെ ആടുജീവിതം

Aswathi Kottiyoor

‘ചുരുങ്ങിയ ഫണ്ട് കൊണ്ടാണ് സാഹിത്യോത്സവം നടത്തുന്നത്, ചുള്ളിക്കാടിൻ്റെ പ്രശ്നം പരിഹരിക്കും’; സാഹിത്യ അക്കാദമി

Aswathi Kottiyoor

സുഹൃത്ത് ഭീഷണിപ്പെടുത്തുന്നുവെന്ന് യുവതിയുടെ പരാതി; അന്വേഷണം എത്തിയത് അവയവക്കടത്ത് സംഘത്തിലേക്ക്

Aswathi Kottiyoor
WordPress Image Lightbox