24.2 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • 1993ൽ ഇരുപത്തിയാറ് തിയറ്റർ, രണ്ടാം വരവിൽ നൂറിലേറെ; മണിച്ചിത്രത്താഴിന് വൻ ഡിമാന്‍റ്
Uncategorized

1993ൽ ഇരുപത്തിയാറ് തിയറ്റർ, രണ്ടാം വരവിൽ നൂറിലേറെ; മണിച്ചിത്രത്താഴിന് വൻ ഡിമാന്‍റ്


ഫാസിൽ സംവിധാനം ചെയ്ത് ഇന്ത്യയിലെ വിവിധ ഭാഷകളിൽ വലിയ വിജയം നേടിയ ക്ലാസിക്ക് ചിത്രമായ മണിച്ചിത്രത്താഴിൻ്റെ ഫോർകെ പതിപ്പ് ഇന്ന് തിയറ്ററിൽ എത്തിയിരിക്കുകയാണ്. മുപ്പത്തി ഒന്ന് വർഷങ്ങൾ പിന്നിട്ടത്തിന് ശേഷം പുത്തൻ ദൃശ്യമികവിൽ മണിച്ചിത്രത്താഴ് എത്തിയപ്പോൾ ആരാധക ആവേശം വാനോളം ആയിരുന്നു. ഈ അവസരത്തിൽ ചിത്രത്തിന്റെ തിയറ്റർ ലിസ്റ്റുകളുടെ വിവരങ്ങൾ പുറത്തുവരികയാണ്. ആദ്യകാല റിലീസുമായി ബന്ധപ്പെട്ടതാണ് ഇത്.

1993 ഡിസംബറിൽ മണിച്ചിത്രത്താഴ് ഇരുപത്തി ആറ് തിയറ്ററുകളിലാണ് റിലീസ് ചെയ്തത്. ഇതിന്റെ പത്ര കട്ടിങ്ങുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. വർഷങ്ങൾക്ക് ശേഷം റി റിലീസ് ചെയ്യുമ്പോൾ നൂറിലേറെ തിയറ്ററിലാണ് ചിത്രം എത്തിയിരിക്കുന്നത്. ആകെ നൂറ്റി ആറ് തിയറ്ററുകളിൽ മണിച്ചിത്രത്താഴ് ആദ്യദിവസം റിലീസ് ചെയ്തിട്ടുണ്ട്.

1993ൽ ഫാസിലിന്റെ സംവിധാനത്തിൽ റിലീസ് ചെയ്ത ചിത്രമാണ് മണിച്ചിത്രത്താഴ്. 1993ൽ ഫാസിലിന്റെ സംവിധാനത്തിൽ ആയിരുന്നു മണിച്ചിത്രത്താഴ് റിലീസ് ചെയ്തത്. മോഹൻലാലും സുരേഷ് ​ഗോപിയും ശോഭനയും തിലകനുമെല്ലാം ഒന്നിച്ചെത്തിയ ഈ സൂപ്പർ ഹിറ്റ് ചിത്രം പുത്തൻ ദൃശ്യമികവിൽ എങ്ങനെ ആകുമെന്ന് അറിയാൻ കാത്തിരിക്കുകയാണ് മലയാളികളും.

നെടുമുടി വേണു, ഇന്നസെന്റ്, സുധീഷ്, കെപിഎസി ലളിത തുടങ്ങിയവരായിരുന്നു മറ്റ് താരങ്ങൾ. മലയാളത്തിലെ റി റിലീസുകളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന സിനിമ ആയിരുന്നു മണിച്ചിത്രത്താഴ് എന്നാണ് വിലയിരുത്തലുകൾ. റി റിലീസിലൂടെ പുതിയ തലമുറയ്ക്ക് ചിത്രം ബിഗ് സ്ക്രീനില്‍ കാണാനുള്ള അവസരമാണ് ഒരുങ്ങിയത്. സ്വർഗചിത്രയും മാറ്റിനി നൗ എന്ന കമ്പനിയും ചേർന്നാണ് പുതിയ പതിപ്പ് പുറത്തിറക്കുന്നത്. വാഴൂർ ജോസ് ആണ് മണിച്ചിത്രത്താഴിന്‍റെ പി ആർ ഒ.

Related posts

ഫുട്ബോൾ താരവും കേരള ടീം പരിശീലകനുമായിരുന്ന ടി.എ. ജാഫർ അന്തരിച്ചു

Aswathi Kottiyoor

മദ്യപാനം എതിർത്ത അമ്മയെ മകൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, സംഭവം മാവേലിക്കരയിൽ

Aswathi Kottiyoor

ഇനി പരീക്ഷാക്കാലം, ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾക്ക് ഇന്ന് തുടക്കം

Aswathi Kottiyoor
WordPress Image Lightbox