23.1 C
Iritty, IN
September 12, 2024
  • Home
  • Uncategorized
  • കൊല്ലം കുണ്ടറയിൽ വീട്ടമ്മ വീടിനുള്ളിൽ മരിച്ച നിലയിൽ; മകനായി അന്വേഷണം; കൊലപാതകമെന്ന് പ്രാഥമിക നി​ഗമനം
Uncategorized

കൊല്ലം കുണ്ടറയിൽ വീട്ടമ്മ വീടിനുള്ളിൽ മരിച്ച നിലയിൽ; മകനായി അന്വേഷണം; കൊലപാതകമെന്ന് പ്രാഥമിക നി​ഗമനം


കൊല്ലം: കൊല്ലം കുണ്ടറ പടപ്പക്കരയിൽ വീട്ടമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പടപ്പക്കര സ്വദേശി പുഷ്പലത (45)യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. വീട്ടിനുള്ളിൽ തലയ്ക്ക് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ പുഷ്പലതയുടെ അച്ഛൻ ആന്റണിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ഇരുവരെയും പുഷ്പലതയുടെ മകൻ ഉപദ്രവിക്കാറുണ്ടെന്ന് വെള്ളിയാഴ്ച പൊലീസ് കൺട്രോൾ റൂമിൽ പരാതി ലഭിച്ചിരുന്നു. തുടർന്ന് പൊലീസ് എത്തി മകൻ അഖിൽ കുമാറിന് താക്കീത് നൽകി മടങ്ങി. പിന്നീട് ഇന്ന് രാവിലെ സമീപത്ത് താമസിക്കുന്ന ബന്ധുവാണ് പുഷ്പലതയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പുഷ്പലതയുടെ മകൻ അഖിലിന് വേണ്ടി കുണ്ടറ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related posts

ആർദ്രം ആരോഗ്യം: മന്ത്രി വീണാ ജോർജ് നാളെ തിരുവനന്തപുരത്തെ ആശുപത്രികൾ സന്ദർശിക്കും

Aswathi Kottiyoor

നെയ്യാറ്റിൻകരയിൽ വീട്ടമ്മ വീടിനുള്ളിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം.

Aswathi Kottiyoor

ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിക്കേസ്; സർക്കാർ മറുപടി പറയണമെന്ന് ഹൈക്കോടതി

Aswathi Kottiyoor
WordPress Image Lightbox