22.7 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • കയ്യടിക്കണം ഈ ജീവിതത്തിന്, ഭർത്താവിന് വയ്യാതായി, 6 മാസം കൊണ്ട് പഠിച്ച് ലൈസൻസെടുത്തു, വൈറലായി അർച്ചനയുടെ കഥ
Uncategorized

കയ്യടിക്കണം ഈ ജീവിതത്തിന്, ഭർത്താവിന് വയ്യാതായി, 6 മാസം കൊണ്ട് പഠിച്ച് ലൈസൻസെടുത്തു, വൈറലായി അർച്ചനയുടെ കഥ


പ്രതിസന്ധികളിൽ തകർന്നു പോകുന്നവരല്ല, അവിടെ നിന്നും അസാമാന്യധൈര്യം കൈവരിച്ച് ഉയിർത്തെഴുന്നേറ്റ് പോരാടുന്നവരാണ് ശരിക്കും പോരാളികൾ അല്ലേ? അതുപോലെ ഒരു യുവതിയുടെ കഥയാണ് ഇത്. അഹമ്മദാബാദിൽ നിന്നുള്ള കാബ് ഡ്രൈവർ അർച്ചന പാട്ടീലിന്റേത്. അർച്ചനയുടെ ഓല ടാക്സിയിൽ കയറിയ ഒരാളാണ് അവളുടെ ജീവിതം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. വളരെ പെട്ടെന്ന് തന്നെ അത് വൈറലായി മാറുകയും ചെയ്തു. യുവാവ് പറയുന്നത്, താൻ ഓല ടാക്സി ബുക്ക് ചെയ്തപ്പോൾ തന്നെ പിക്ക് ചെയ്യാനെത്തിയത് ഒരു വനിതാ ഡ്രൈവറാണ് എന്നാണ്. തന്റെ നാട്ടിൽ ഓട്ടോറിക്ഷ ഓടിക്കുന്ന അനേകം സ്ത്രീകളെ താൻ കണ്ടിട്ടുണ്ട്. എന്നാൽ, ഓല ഓടുന്ന ഒരു വനിതാ ഡ്രൈവറെ താൻ ആദ്യമായിട്ടാണ് കാണുന്നത് എന്നും ഇയാൾ പറയുന്നു.

അർച്ചനയോട് സംസാരിച്ചപ്പോൾ അവർ പങ്കുവച്ച തന്റെ ജീവിതകഥയാണ് യുവാവ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെയാണ്,

”ഇന്ന് അഹമ്മദാബാദിൽ വച്ച്, റെയിൽവേ സ്റ്റേഷനിലേക്ക് പോകാൻ താനൊരു ഓല ക്യാബ് ബുക്ക് ചെയ്തു. കൺഫർമേഷൻ മെസ്സേജിൽ അർച്ചന പാട്ടീൽ എന്നാണ് ഡ്രൈവറുടെ പേര് കാണിച്ചിരുന്നത്. അവരാണ് അർച്ചന. ശ്രദ്ധേയയായ ഒരു സ്ത്രീ. ഒരു ഓല ക്യാബ് ഓടിക്കുന്നത് അത്ര ശ്രദ്ധേയമായ കാര്യമല്ലായിരിക്കാം, പക്ഷേ, അവൾ വളരെ അനായാസമായും വളരെ നന്നായിട്ടും ഡ്രൈവ് ചെയ്യുന്നത് കണ്ടപ്പോൾ എനിക്ക് സന്തോഷമായി. പഴയ നഗരത്തിലൂടെ അഹമ്മദാബാദ് റെയിൽവേ സ്‌റ്റേഷനിലേക്ക് വാഹനമോടിക്കുക, കഠിനവും അച്ചടക്കവുമില്ലാത്ത ട്രാഫിക്കിലൂടെ വാഹനമോടിക്കുക എന്നത് എപ്പോഴും ഒരു ജോലിയാണ്. അതാണ് എന്നെ കൂടുതൽ ആകർഷിച്ചത്. എല്ലാത്തിനുമുപരി, ഓലയിലോ ഊബറിലോ ഒരു വനിതാ ഡ്രൈവറെ ഞാൻ ആദ്യമായി കണ്ടുമുട്ടുകയായിരുന്നു. എൻ്റെ നഗരമായ സൂറത്തിൽ, ഞാൻ വനിതാ ഓട്ടോ ഡ്രൈവർമാരെ കണ്ടിട്ടുണ്ടെങ്കിലും, ഓലയിലോ ഊബറിലോ ഒരു വനിതാ ഡ്രൈവറുടെ സേവനം ഞാൻ അതുവരെ നേടിയിട്ടില്ലായിരുന്നു.

അതിലത്ര കാര്യമായിട്ടെന്താണ് എന്ന് നിങ്ങൾക്ക് തോന്നിയേക്കാം. എന്നാൽ, അവളുടെ കഥ ശ്രദ്ധേയമാണ്. ഇതാണ് അവളുടെ കഥ. അവളുടെ ഭർത്താവ് ഓല ഡ്രൈവറായിരുന്നു. അദ്ദേഹത്തിന് ആരോ​ഗ്യപ്രശ്നം കാരണം ജോലി ചെയ്യാൻ കഴിയാതെയായി. ടാക്സി ലോണിനെടുത്തതായിരുന്നു. അങ്ങനെ അർച്ചന ഓലയെടുക്കാൻ തീരുമാനിച്ചു.

Related posts

പന്നിയങ്കരയിൽ ഇനി മുതൽ പ്രദേശവാസികളും ടോൾ നൽകണം; പ്രതിഷേധം ശക്തം

Aswathi Kottiyoor

ഡോക്ടര്‍മാരെ ആക്രമിച്ചാല്‍ 7 വര്‍ഷം ശിക്ഷ; നിയമം കടുപ്പിക്കുന്നു: ഓര്‍ഡിനന്‍സ് ഇന്ന്

Aswathi Kottiyoor

വെറും 12 മണിക്കൂറിലെ അഡ്വാൻസ് ടിക്കറ്റ് വില്‍പനയില്‍ ഞെട്ടിച്ച് ആടുജീവിതം, തുകയുടെ കണക്കുകള്‍ പുറത്ത്

Aswathi Kottiyoor
WordPress Image Lightbox