24.4 C
Iritty, IN
September 17, 2024
  • Home
  • Uncategorized
  • സ്വാതന്ത്ര്യ ദിനത്തിൽ സാന്ത്വന സ്പർശവുമായി കേളകം വൈസ്മെൻ ക്ലബ്ബ്
Uncategorized

സ്വാതന്ത്ര്യ ദിനത്തിൽ സാന്ത്വന സ്പർശവുമായി കേളകം വൈസ്മെൻ ക്ലബ്ബ്


കേളകം: കേളകം വുമൺസ് ക്ലബ്, ‘ഹോം ഫോർ ഹോം ലെസ് പദ്ധതിയിൽ ഉൾപ്പെടുത്തി പണി കഴിപ്പിച്ച വീടിന്റെ താക്കോൽ ദാനവും സ്വാതന്ത്ര്യദിനാഘോഷവും സംഘടിപ്പിച്ചു. വൈസ്‌ മെന്‍ ക്ലബ്ബ് ഡിസ്ട്രിക്ട് ഗവർണർ അഡ്വ. ജോസ് ആന്റണി താക്കോൽദാനം നിർവഹിച്ചു. അടയ്ക്കാത്തോട് സ്വദേശിയായ രതീഷ് മലമ്പുറത്തിന്‍റെ കുടുംബത്തിനാണ് വീട് നല്‍കിയത്. വൈസ്മെന്‍ ക്ലബ് അംഗം ബെന്നി ആറ്റിന്‍കരയാണ് വീടിനാവശ്യമായ സ്ഥലം സൗജന്യമായി നൽകിയത്. പ്രസിഡണ്ട് എം വി മാത്യു, നേഹി പി സി, ബേബി കാരക്കാട് എന്നിവര്‍ സംസാരിച്ചു.വാർഡ് മെമ്പർ ടോമി പുളിക്കണ്ടം ചടങ്ങിൽ പങ്കെടുത്തു. തുടര്‍ന്ന്, ക്ലബ്ബിന്റെ വാര്‍ഷിക ജനറല്‍ ബോഡിയോഗവും നടന്നു.

Related posts

ബ്രഹ്മപുരത്തെ തീ ഉച്ചയോടെ അണയ്ക്കാനാകുമെന്ന് മേയര്‍; കൊച്ചിയില്‍ മാലിന്യനീക്കം നിലച്ചു

Aswathi Kottiyoor

ചെന്തിട്ട ദേവി ക്ഷേത്രത്തിലെ തീപിടുത്തം; ഷോർട്ട് സർക്ക്യൂട്ടല്ല കാരണം, സമഗ്ര അന്വേഷണത്തിന് നിർദേശം

Aswathi Kottiyoor

ഇന്ന് ദുഖവെള്ളി; ക്രിസ്തുവിന്‍റെ കുരിശുമരണ സ്മരണയിൽ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍

Aswathi Kottiyoor
WordPress Image Lightbox