21.6 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • ശക്തമായ കാറ്റും മോശം കാലാവസ്ഥയും; ഓഗസ്റ്റ് 17 വരെ കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല
Uncategorized

ശക്തമായ കാറ്റും മോശം കാലാവസ്ഥയും; ഓഗസ്റ്റ് 17 വരെ കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല

തിരുവനന്തപുരം: ഓഗസ്റ്റ് 17 വരെ കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ, ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല. ഓഗസ്റ്റ് 17 വരെ മധ്യ പടിഞ്ഞാറൻ അറബിക്കടലിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

ഇന്ന് (ഓഗസ്റ്റ് 13) ഗൾഫ് ഓഫ് മന്നാർ, തെക്കൻ തമിഴ്നാട് തീരം, കന്യാകുമാരി പ്രദേശം, മാലിദ്വീപ് പ്രദേശം, മധ്യ പടിഞ്ഞാറൻ അറബിക്കടൽ, മധ്യ ബംഗാൾ ഉൾക്കടലിന്റെ തെക്കൻ ഭാഗങ്ങൾ, തെക്കൻ ബംഗാൾ ഉൾക്കടലിന്റെ വടക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിലും, നാളെ (ഓഗസ്റ്റ് 14) ഗൾഫ് ഓഫ് മന്നാർ, തെക്കൻ തമിഴ്നാട് തീരം, കന്യാകുമാരി പ്രദേശം, മാലിദ്വീപ് പ്രദേശം, മധ്യ പടിഞ്ഞാറൻ അറബിക്കടൽ, മധ്യ ബംഗാൾ ഉൾക്കടൽ, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ വടക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിലും മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

ഓഗസ്റ്റ് 15 മുതൽ 17 വരെ ഗൾഫ് ഓഫ് മന്നാർ, തെക്കൻ തമിഴ്നാട് തീരം, കന്യാകുമാരി പ്രദേശം, മാലി ദ്വീപ് പ്രദേശം , മധ്യ പടിഞ്ഞാറൻ അറബിക്കടൽ, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ വടക്കൻ ഭാഗങ്ങൾ, മധ്യ ബംഗാൾ ഉൾക്കടൽ, വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ തെക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ മുന്നറിയിപ്പുള്ള ദിവസങ്ങളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചു.

Related posts

കേരളത്തിന് സുരക്ഷ വേണം, തമിഴ്നാടിന് വെള്ളവും; മഴയ്ക്കൊപ്പം കനക്കുന്ന മുല്ലപ്പെരിയാർ എന്ന ആശങ്ക

Aswathi Kottiyoor

പേരിയ ചുരം ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ ബോയ്‌സ് ടൗണിൽ റോഡ് ഉപരോധിച്ചു

Aswathi Kottiyoor

‘മുന്നണി വിടില്ല’; നിലപാട് ആവർത്തിച്ച് മുസ്ലിം ലീഗ്

Aswathi Kottiyoor
WordPress Image Lightbox