29.9 C
Iritty, IN
September 17, 2024
  • Home
  • Uncategorized
  • ഒളിമ്പിക് ചരിത്രത്തിലാദ്യമായി കുട്ടികള്‍ക്കായി നേഴ്സറി; പാരീസില്‍ പിറന്നത് പുതു ചരിത്രം
Uncategorized

ഒളിമ്പിക് ചരിത്രത്തിലാദ്യമായി കുട്ടികള്‍ക്കായി നേഴ്സറി; പാരീസില്‍ പിറന്നത് പുതു ചരിത്രം


ഈ വർഷത്തെ പാരീസ് ഒളിമ്പിക്‌സ് വില്ലേജ് ചരിത്രപരമായ ഒരു ചുവടുവെപ്പിന് തുടക്കം കുറിച്ചിരുന്നു. ഒരു പക്ഷേ ഒളിമ്പിക്സ് വില്ലേജിൽ ഏറ്റവും അധികം കളിയാരവങ്ങൾ മുഴങ്ങുക കേട്ടതും ഇവിടെ നിന്നായിരിക്കും. കായിക താരങ്ങളുടെ കുട്ടികളെ അവരുടെ പരിശീലനങ്ങൾക്ക് തടസ്സം വരാത്ത രീതിയിൽ സംരക്ഷിക്കുന്നതിനായി ആരംഭിച്ച ഒരു ശിശു സംരക്ഷണ നഴ്സറിയായിരുന്നു ഈ വർഷത്തെ ഒളിമ്പിക്സ് വില്ലേജിൽ ഏറ്റവും അധികം ശ്രദ്ധ നേടിയത്. 1900 മുതൽ വനിതാ അത്‌ലറ്റുകൾ മെഗാ കായിക ഇനത്തിൽ മത്സരിക്കുന്നുണ്ട്. എന്നാൽ, ചരിത്രത്തിൽ ആദ്യമായാണ് ഒളിമ്പിക് ഗെയിംസിൽ ഇത്തരമൊരു സൗകര്യം ഒരുക്കുന്നത്. അതുകൊണ്ടുതന്നെ തങ്ങളുടെ ഒളിമ്പിക് സ്വപ്നങ്ങൾക്കൊപ്പം കുടുംബത്തെയും കൂടെ കൂട്ടാൻ സാധിച്ചതിന്‍റെ സന്തോഷത്തിലായിരുന്നു കായിക മേളയിൽ മാറ്റുരയ്ക്കാൻ വന്ന താരങ്ങളിലേറെയും.

പതിനൊന്ന് തവണ ഒളിമ്പിക് മെഡൽ ജേതാവും പാരീസ് ഗെയിംസിനായുള്ള ഐഒസി അത്ലറ്റ്‌സ് കമ്മീഷന്‍റെ ഭാഗവുമായിരുന്ന അലിസൺ ഫെലിക്‌സിന്‍റെ ആശയമാണ് വില്ലേജ് നഴ്‌സറിയെന്ന ആശയം. ട്രാക്ക് ആൻഡ് ഫീൽഡ് അത്‌ലറ്റായ അലിസൺ ഫെലിക്‌സ് ടോക്കിയോ ഒളിമ്പിക്‌സിൽ സ്വർണ്ണവും വെങ്കലവും നേടിയിരുന്നു. ഇന്ന് രണ്ട് കുട്ടികളുടെ അമ്മയാണ് ഈ 38 -കാരി. 2018 -ൽ മകൾ കാമ്‌റിൻ ജനിക്കുന്നതിന് മുന്നോടിയായി വളരെയധികം ഗർഭധാരണ സങ്കീർണതകൾ അവർ അനുഭവിച്ചിരുന്നു. ഇത് കുഞ്ഞ് മാസം തികയാതെ ജനിക്കുന്നതിലേക്ക് നയിച്ചു. തുടർന്നുവന്ന, 2021 ലെ ടോക്കിയോ ഗെയിംസ് സമയത്ത് കുഞ്ഞിനെ പരിപാലിക്കുകയും ഇവന്‍റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നത് ഒരു വെല്ലുവിളി നിറഞ്ഞ അനുഭവമായിട്ടാണ് അലിസൺ പങ്കുവയ്ക്കുന്നത്.

Related posts

കറുത്ത ബാഗ് ഒരു വാഹനത്തില്‍ നിന്ന് മറ്റൊന്നിലേക്ക് മാറ്റി; പരിശോധനയില്‍ പിടികൂടിയത് 126 കുപ്പി നാടൻ മദ്യം

Aswathi Kottiyoor

ദുരന്തവ്യാപ്തി കൂട്ടിയത് കെട്ടിട ബാഹുല്യം; 2018ന് ശേഷം അനുമതി നൽകിയത് 40 ഓളം റിസോർട്ടുകൾക്കും ഹോംസ്റ്റേകൾക്കും

Aswathi Kottiyoor

കൃഷ്ണയുടെ മരണത്തിന് കാരണം അനാഫൈലാക്സിസ് ആവാം, ചികിത്സാ പിഴവുണ്ടായിട്ടില്ല’: ഡോക്ടർമാരുടെ സംഘടന കെജിഎംഒഎ

Aswathi Kottiyoor
WordPress Image Lightbox